തൃശൂരില്‍ ജീപ്പ് 
ഷോറൂമില്‍ വന്‍ തീപിടിത്തം; അഞ്ചോളം വാഹനങ്ങളും ഓഫീസും കത്തി നശിച്ചു

തൃശൂരില്‍ ജീപ്പ് ഷോറൂമില്‍ വന്‍ തീപിടിത്തം; അഞ്ചോളം വാഹനങ്ങളും ഓഫീസും കത്തി നശിച്ചു

അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്

തൃശൂര്‍ കുട്ടനല്ലൂരില്‍ വന്‍ തീപിടിത്തം. ജീപ്പ് കമ്പനിയുടെ കാര്‍ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഞ്ചോളം വാഹനങ്ങളും ഓഫിസ് മുറിയുമടക്കം കത്തി നശിച്ചു.  അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

പുതിയ വാഹനങ്ങളും സര്‍വീസിനെത്തിച്ച വാഹനങ്ങളിലേയ്ക്കും തീപടര്‍ന്നു

പുതിയ വാഹനങ്ങളും സര്‍വീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തി കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. പുതിയ കാറുകള്‍ക്ക് ഉള്‍പ്പെടെ തീപിടിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കയതെന്നാണ് പ്രാഥമിക നിഗമനം.

സെക്യൂരിറ്റി ജീവനക്കാരാണ് തീ കണ്ട് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാര്‍ ഷോറൂമിന്റെ സര്‍വീസ് സെന്ററിന്റെ ഭാഗത്തുണ്ടായ തീ ഷോറൂമിലേക്ക് പടര്‍ന്ന് പിടിച്ചെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കയതെന്നാണ് പ്രാഥമിക നിഗമനം.

logo
The Fourth
www.thefourthnews.in