വിഴിഞ്ഞം തുറമുഖത്തെ പ്രതിഷേധം
വിഴിഞ്ഞം തുറമുഖത്തെ പ്രതിഷേധം

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍, ഉറപ്പില്‍ വിശ്വാസമില്ലെന്ന് തീരവാസികള്‍; വിഴിഞ്ഞം തുറമുഖ കവാടത്തില്‍ ഉപരോധം

ലത്തീന്‍ അതിരൂപതയുടെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി

വിഴിഞ്ഞം തുറമുഖത്തിനെതിരെ തീരദേശത്തിന്റെ പ്രതിഷേധം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളും തീരവാസികളുമാണ് സമരം നടത്തുന്നത്. പദ്ധതിക്കെതിരായ നാലാം ഘട്ട സമരത്തിന്റെ ഭാഗമായി, തുറമുഖത്തിന്റെ പ്രധാനകവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി, രാവിലെ കുര്‍ബാനയ്ക്കുശേഷം അതിരൂപതയുടെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തെ പ്രതിഷേധം
തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; വള്ളങ്ങളുമായി സെക്രട്ടറിയേറ്റ് മാര്‍ച്ച്, സംഘര്‍ഷം

മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കും. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്ന് മത്സ്യത്തൊഴിലാളികളെ അറിയിക്കാനുമാണ് തീരുമാനം. എന്നാല്‍, പുനരധിവാസം കൂടാതെ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതികരണം.

വിഴിഞ്ഞം തുറമുഖത്തെ പ്രതിഷേധം
കേരളത്തിന്റെ സൈന്യം തെരുവിലേക്ക്

സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമില്ലെന്ന് ഫാ. പ്രബല്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. കരാറായി കടലാസില്‍ ഒപ്പിട്ടു നല്‍കിയാല്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ. ചര്‍ച്ചയ്ക്കായി വിളിക്കുകയോ, അറിയിപ്പോ ലഭിച്ചിട്ടില്ല. പ്രതിഷേധം അനാവശ്യമാണെന്ന് വരുത്തിത്തീര്‍ക്കുവാനും പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണ് സര്‍ക്കാര്‍ നീക്കമെന്നും ഫാ. പ്രബല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in