ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

തിരുവനന്തപുരം സ്വദേശികളായ പ്രസാദ്, ഷിജു ദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺറോതുരുത്ത് സ്വദേശിയായ അമൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്

ആലപ്പുഴ ദേശീയ പാതയിൽ കക്കാഴത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ പ്രസാദ്, ഷിജു ദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺറോതുരുത്ത് സ്വദേശിയായ അമൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ചരക്കുമായി തിരുവനന്തപുരത്തേയ്ക്ക് പോയ ലോറിയും, ആലപ്പുഴയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോയവരാണ് കാറിലുണ്ടായിരുന്നവർ എന്നാണ് വിവരം. സംഭവത്തിൽ മരിച്ചവർ ഐഎസ്ആർഒ കാന്റീനിലെ താൽക്കാലിക ജീവനക്കാരാണ്. കാറിൻ്റെ അമിത വേഗമാണ് ഇത്രയും ഗുരുതരമായ അപകടത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്കാണ് കൊണ്ട് പോയത്. ആകെ അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും നാലു പേരും മരിച്ചിരുന്നു. കാര്യമായ പരിക്കില്ലെങ്കിലും ലോറി ഡ്രൈവറെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പിന്നീട് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുകയായിരുന്നു. വഴിവിളക്കില്ലാത്തതിനാൽ സംഭവം നടന്ന മേൽപ്പാലത്തിൽ അപകടങ്ങൾ പതിവാണെന്ന് സമീപവാസികൾ പറയുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

logo
The Fourth
www.thefourthnews.in