ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘർഷം; അഞ്ച് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘർഷം; അഞ്ച് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു

അസം സ്വദേശിയുടെ മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് ആക്രമണം നടത്തിയത്.

തൃശൂർ മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു. അസം സ്വദേശിയുടെ മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്. അമ്മ നജ്മ ഖാത്തൂനും പിതാവിനും ആക്രമണത്തിൽ പരുക്കേറ്റു. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് ആക്രമണം നടത്തിയത്. ജന്മനാടായ അസമിലെ സ്വത്ത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രതി അസമില്‍നിന്ന് ഇന്നലെയാണ് സംഭവം നടന്ന വീട്ടിലെത്തിയത്. രാത്രിയിൽ ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നടന്നിരുന്നു. ഇന്നു രാവിലെ വീണ്ടും സംഘർഷമുണ്ടാകുകയും പ്രതി വാക്കത്തി ഉപയോഗിച്ച് കുട്ടിയുടെ മാതാപിതാക്കളെ ആക്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണു കുട്ടിക്കു വെട്ടേറ്റത്.

ആക്രമണം തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും അച്ഛനും ഗുരുതര പരുക്കുണ്ട്. പ്രതിയെ മറ്റു തൊഴിലാളികൾ ചേർന്ന് കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in