ആളെ കൊന്ന കാട്ടുപോത്തിനെ മയക്കുവെടിവെക്കാന്‍ ഉത്തരവ്; പൊതുജനങ്ങള്‍ വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ്

ആളെ കൊന്ന കാട്ടുപോത്തിനെ മയക്കുവെടിവെക്കാന്‍ ഉത്തരവ്; പൊതുജനങ്ങള്‍ വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ്

ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം കണ്ടാല്‍ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കക്കയത്ത് മധ്യവയസ്‌കന്റെ മരണത്തിന് കാരണക്കാരനായ കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ചീഫ് വെല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വനപാലകരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഉയര്‍ന്ന താപനില കാരണം കാട്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ വനത്തില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. വനംവകുപ്പ് മന്ത്രിയുടെ നിര്‍ദേശം പ്രകാരം ആണ് നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവിട്ടത്.

ആളെ കൊന്ന കാട്ടുപോത്തിനെ മയക്കുവെടിവെക്കാന്‍ ഉത്തരവ്; പൊതുജനങ്ങള്‍ വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ്
വീണ്ടും വന്യജീവി ആക്രമണം; തൃശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു, കോഴിക്കോട് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം കണ്ടാല്‍ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 18004254733 എന്ന ട്രോള്‍ ഫ്രീ നമ്പറിലാണ് അറിയിക്കേണ്ടത്.

വൈകുന്നേരം പറമ്പില്‍ ജോലി ചെയ്യവേയായിരുന്നു കര്‍ഷകനായ പാലാട്ടില്‍ അബ്രഹാമിനെ (62) കാട്ടുപോത്ത് കുത്തികൊലപ്പെടുത്തിയത്. കൂടാതെ കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂരില്‍ അതിരപ്പിള്ളി വനമരം ഊരു മൂപ്പന്‍ രാജന്റെ ഭാര്യയും ഇന്ന് കൊല്ലപ്പെട്ടിരുന്നു. കാട്ടിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്.

കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അതിപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. നിലവില്‍ രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം.

ആളെ കൊന്ന കാട്ടുപോത്തിനെ മയക്കുവെടിവെക്കാന്‍ ഉത്തരവ്; പൊതുജനങ്ങള്‍ വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ്
കാട്ടാന ആക്രമണം: മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം, പിന്നാലെ ബലമായി പിടിച്ചെടുത്ത് പോലീസ്, കോതമംഗലത്ത് നാടകീയ സംഭവങ്ങൾ

കഴിഞ്ഞ ദിവസം ഇടുക്കിയിലും കാട്ടാന ആക്രമണത്തില്‍ ഒരു വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70)യാണ് ഇന്നലെ കൊല്ലപ്പെട്ടത്. വീടിന് സമീപമുള്ള പറമ്പില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളായിരുന്നു ഇന്ദിര. കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണി കഴിഞ്ഞ ആഴ്ചയാണ് ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരിയില്‍ വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിലും മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in