പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: എസ് ഐക്ക് ആറുവർഷം കഠിനതടവും 25000 രൂപ പിഴയും

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: എസ് ഐക്ക് ആറുവർഷം കഠിനതടവും 25000 രൂപ പിഴയും

2019 നവംബർ 26ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്

പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിന് ആറുവർഷം കഠിനതടവും 25000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ച വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് കൈമാറണമെന്നും ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പറഞ്ഞു.

2019 നവംബർ 26ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റെസിഡൻസ് അസോസിയേഷൻ്റെ പ്രസിഡന്റായിരുന്ന പ്രതി അസോസിയേഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അതിജീവിത അസോസിയേഷനിലെ ചിൽഡ്രൻസ് ക്ലബ് പ്രസിഡൻ്റ് ആയിരുന്നു. മകളും വീട്ടിലുണ്ടാകുമെന്ന് കരുതിയാണ് പെൺകുട്ടി പ്രതിയുടെ വീട്ടിലേക്ക് പോയത്.

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: എസ് ഐക്ക് ആറുവർഷം കഠിനതടവും 25000 രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു; അസമിൽ പോയി പ്രതിയെ പിടിച്ച് 'കളമശേരി സ്‌ക്വാഡ്‌'

ലിസ്റ്റ് വാങ്ങുതിനിടെയാണ് പ്രതി കുട്ടിയോട് മോശമായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തത്. പെട്ടന്ന് കൈതട്ടി മാറ്റി വീട്ടിൽനിന്ന് കുട്ടി ഇറങ്ങി ഓടിയെങ്കിലും പ്രതി പുറകെ ചെന്ന് സംഭവത്തിൽ പിണങ്ങരുത് എന്ന് പറഞ്ഞു. ഭയന്ന കുട്ടി അന്നേ ദിവസം ആരോടും പറഞ്ഞില്ല. അടുത്ത ദിവസം കുട്ടി സ്കൂളിലെ അധ്യാപികയോട് വിവരം വെളിപ്പെടുത്തുകയും പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് പറയുകയും ചെയ്തു. തുടർന്ന് അധ്യാപികയാണ് സംഭവം പോലീസിൽ അറിയിച്ചത്. സംഭവം കാലത്ത് പ്രതി ബോബ് ഡിറ്റക്ഷൻ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു. സംഭവത്തിന് ശേഷം കേസ് എടുത്തതിനെ തുടർന്ന് പ്രതിയെ സർവീസിൽ നിന്നും പിരിച്ച് വിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ , അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ രേഖകൾ ഹാജരാക്കുകയും, പ്രതിഭാഗം ഏഴ് സാക്ഷികളെ വിസ്തരിക്കുകയും നാല് രേഖകൾ ഹാജരാക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.

logo
The Fourth
www.thefourthnews.in