മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

സമീപ വർഷങ്ങളിൽ രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു. 76 വയസായിരുന്നു. 2001 ലെ എ ​കെ ആ​ൻ​റ​ണി മ​ന്ത്രിസഭയിൽ ​പിന്നാക്ക- പ​ട്ടി​ക​വി​ഭാ​ഗ​ ക്ഷേ​മ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി.

1980ൽ ​വ​ണ്ടൂ​രി​ൽ​നി​ന്നാ​ണ്​ കു​ട്ട​പ്പ​ൻ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യിൽ എത്തുന്നത്.1987ൽ ​ചേ​ല​ക്ക​ര​യി​ൽ​ നി​ന്നും 1996, 2001 വ​ർ​ഷ​ങ്ങ​ളി​ൽ ഞാ​റ​ക്ക​ലി​ൽ​ നി​ന്നും വി​ജ​യി​ച്ചു. 2001 മേ​യ്​ മു​ത​ൽ 2004 ഓഗസ്റ്റ് വ​രെ ​പിന്നാക്ക - പ​ട്ടി​ക​വി​ഭാ​ഗ​ക്ഷേ​മ മന്ത്രിയായിരുന്നു.

ഖാ​ദി ആ​ൻ​ഡ്​​ വി​ല്ലേ​ജ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മീ​ഷ​ൻ അംഗം, ദക്ഷിണ റെ​യി​ൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അംഗം, കെ പി സി ​സി നി​ർ​വാ​ഹ​ക​സ​മി​തി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്തും മു​ൻപ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്യൂ​ട്ട​റാ​യും അ​ഞ്ചു​വ​ർ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി. സ​ർ​ജ​നാ​യും നാ​ലു​വ​ർ​ഷം കൊ​ച്ചി​ൻ പോ​ർ​ട്ട്​ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യും സേ​വ​നം അ​നു​ഷ്​​ഠി​ച്ചു.

സമീപ വർഷങ്ങളിൽ രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം. 2016 ൽ പക്ഷാഘാതം ബാധിച്ചതോടെ പൊതു രംഗത്ത് നിന്ന് വിട്ടുനിന്നു. ചികിത്സയിലൂടെ പതുക്കെ രോഗശാന്തി നേടാനായെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ബിബിയാണ് ഭാര്യ.

logo
The Fourth
www.thefourthnews.in