തൃശൂരില്‍ നാല് ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു, അപകടം കൈനൂര്‍ ചിറയില്‍

തൃശൂരില്‍ നാല് ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു, അപകടം കൈനൂര്‍ ചിറയില്‍

സുഹൃത്തുക്കളായ യുവാക്കള്‍ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

തൃശൂരില്‍ നാല് യുവാക്കള്‍ മുങ്ങി മരിച്ചു. പുത്തൂരിനടുത്ത് കൈനൂരിലെ ചിറയിലാണ് അപകടം. വടൂക്കര സ്വദേശി സയിദ് ഹുസൈന്‍, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ് എന്നിരാണ് മരിച്ചത്. നാലുപേരും ബിരുദ വിദ്യാര്‍ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

മരിച്ച അബി ജോണ്‍ തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ഥിയാണ്. മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥികളാണ്. സുഹൃത്തുക്കളായ യുവാക്കള്‍ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.

കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ അപടകടത്തില്‍പ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും അപകടത്തില്‍പെടുകയായിരുന്നു എന്നാണ് വിവരം. ഫയര്‍ ഫോഴ്‌സും സ്‌കൂബാ ഡൈവിങ് ടീമും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

അധികം ആഴമുള്ള സ്ഥലത്തല്ല അപകടം ഉണ്ടായത്. ഒഴുക്കും വഴുക്കലുമുള്ള പ്രദേശത്ത് അപകട മുന്നറിയിപ്പ് അവഗണിച്ച് വിദ്യാര്‍ഥികള്‍ ചിറയില്‍ ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in