ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം

തമിഴ്നാട്ടില്‍ നിന്ന് ശബരിമല യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം. ഒരു കുട്ടിയടക്കം പത്തുപേരടങ്ങുന്ന ടവേര വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപെടുത്തി. കുടുങ്ങിയ മൂന്നുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്ന് ശബരിമല യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്.

കുമളി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം. മരത്തില്‍ ഇടിച്ച വാഹനം ഹെയര്‍ പിന്നില്‍ നിന്നും താഴേക്ക് പതിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേയുമാണ് മരിച്ചത്. രക്ഷപ്പെടുത്തിയ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കുമളി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ്, ഫയര്‍ ഫോഴ്‌സ് അടക്കമുള്ള സേനകളുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

logo
The Fourth
www.thefourthnews.in