സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും; എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സമിതി

സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും; എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സമിതി

കെല്‍ട്രോണുമായുള്ള ധാരണാപത്രം പ്രകാരം ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്ന് വ്യവസ്ഥയിന്മേലാണ് ഇപ്പോള്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്

സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ പുതിയ സമിതി. ബുധനാഴ്ച ചേര്‍ന്ന സാങ്കേതിക സമിതിയുടെ തീരുമാനപ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. അടുത്ത മാസം 5ന് മുമ്പ് ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴയീടാക്കി തുടങ്ങാനാണ് തീരുമാനം

എഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴയീടാക്കി തുടങ്ങാനാണ് തീരുമാനം. ഇതിനു മുന്‍പ് ഒരു സമിതി ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചത്. പിഴയീടാക്കുന്നതിന് മുന്‍പ് വിദഗ്ദ സമിതി അന്തിമ അനുമതി നല്‍കണം. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗതാഗത കമ്മീഷണര്‍, ഐടി മിഷന്‍ ഡയറക്ടര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഇന്ന് യോഗം ചേര്‍ന്നത്.

സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും; എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സമിതി
നിര്‍മിത ബുദ്ധിയോ; അതിബുദ്ധിയോ? എന്താണ് എഐ ക്യാമറ വിവാദം?

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തിലാണ് പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. കെല്‍ട്രോണുമായുള്ള ധാരണാപത്രം പ്രകാരം ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സമിതിയെ നിയോഗിച്ചത്.

അതേസമയം ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ യാത്ര ചെയ്താല്‍ തത്കാലം പിഴയീടാക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മോട്ടോര്‍ വാഹന ആക്ടില്‍ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരുന്നു. അതില്‍ തീരുമാനമാകും വരെ പിഴ ഈടാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in