നവകേരള സദസിന് പണം: പഞ്ചായത്ത് സെക്രട്ടിമാരെ തടഞ്ഞ് ഹൈക്കോടതി, കൗൺസിലില്‍ പ്രമേയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്

നവകേരള സദസിന് പണം: പഞ്ചായത്ത് സെക്രട്ടിമാരെ തടഞ്ഞ് ഹൈക്കോടതി, കൗൺസിലില്‍ പ്രമേയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്

കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

പഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് കൗൺസിലിന്റെ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പണം നൽകുന്നത് തടഞ്ഞ് ഹൈക്കോടതി. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഇസ്മായിൽ, കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി കെ ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവരുടെ ഹര്‍ജിയിലാണ് കോടതി നടപടി.

കേസിലെ ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിൻ്റെ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖാന്തിരം നോട്ടീസ് നൽകാൻ ഉത്തരവിട്ട ഹൈക്കോടതി നവകേരള സദസിനായി പണം നൽകുന്നതിൽ നിന്ന് മേൽ സെക്രട്ടറിമാരെ താൽക്കാലികമായി വിലക്കിയിട്ടുണ്ട്. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചയിലേക്ക് മാറ്റി. അഡ്വ മുഹമ്മദ് ഷാ മുഖാന്തിരം നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്.

നവകേരള സദസിന് പണം: പഞ്ചായത്ത് സെക്രട്ടിമാരെ തടഞ്ഞ് ഹൈക്കോടതി, കൗൺസിലില്‍ പ്രമേയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്
ഉത്തരവ് ലംഘിച്ച് നവകേരള സദസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിപ്പൽ കൗൺസിലിന്റെ Council) അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

logo
The Fourth
www.thefourthnews.in