പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍; മരിച്ചത് മാസപ്പടി, പാലാരിവട്ടം അടക്കം നിരവധി കേസുകളിലെ പരാതിക്കാരന്‍

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍; മരിച്ചത് മാസപ്പടി, പാലാരിവട്ടം അടക്കം നിരവധി കേസുകളിലെ പരാതിക്കാരന്‍

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഗിരീഷിന്റെ ഹര്‍ജി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്

പൊതുപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ ഗിരീഷ് ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസിലും പാലാരിവട്ടം അഴിമതിക്കേസിലേയും അടക്കം നിരവധി കേസുകളിലെ ഹര്‍ജിക്കാരനും പരാതിക്കാരനുമാണ് ഗീരീഷ് ബാബു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലാരിവട്ടം പാല നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരുന്നതിലേക്ക് എത്തിയത് ഗിരീഷ് ബാബു വിജിലന്‍സില്‍ നല്‍കിയ പരാതിയും തുടര്‍നടപടികളുമായിരുന്നു. വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഗിരീഷിന്റെ ഹര്‍ജി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in