ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; സംഭവം കൊല്ലം ഓയൂരില്‍

ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; സംഭവം കൊല്ലം ഓയൂരില്‍

കൊല്ലം പൂയപ്പള്ളി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെ ആണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെടേണ്ട എമര്‍ജന്‍സി നമ്പര്‍- 9946923282, 9495578999

കൊല്ലം പൂയപ്പള്ളി ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ട്യൂഷന്‍ കഴിഞ്ഞു ജ്യേഷ്ഠനൊപ്പം മടങ്ങും വഴിയാണ് വെള്ള ഹോണ്ട അമേസ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കൊല്ലം പൂയപ്പള്ളി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെ ആണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനെ തള്ളിമാറ്റി അബിഗേലിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.

കാറിന്റെ ചില ദൃശ്യങ്ങള്‍ ലഭിച്ചെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൂയപ്പള്ളി പോലീസ് അറിയിച്ചു. വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെടേണ്ട എമര്‍ജന്‍സി നമ്പര്‍- 9946923282, 9495578999

logo
The Fourth
www.thefourthnews.in