ഇതര മതസ്ഥനെ പ്രണയിച്ചതിന് അച്ഛന്‍ വിഷം കുടിപ്പിച്ച മകള്‍ മരിച്ചു

ഇതര മതസ്ഥനെ പ്രണയിച്ചതിന് അച്ഛന്‍ വിഷം കുടിപ്പിച്ച മകള്‍ മരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുമാലൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്

ഇതര മതസ്ഥനെ പ്രണയിച്ചുവെന്നാരോപിച്ച് അച്ഛന്‍ വിഷം കുടിപ്പിച്ച മകള്‍ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുമാലൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.

കഴിഞ്ഞ മാസം 29നാണ് ആലുവ സ്വദേശിയായ പതിനാലുകാരിയെ അച്ഛന്‍ അതിക്രൂരമായി ഉപദ്രവിച്ചത്. ഇതരമതസ്ഥനുമായുള്ള സൗഹൃദം ചോദ്യംചെയ്ത പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി ഉപദ്രവിച്ച ശേഷം ബലമായി കളനാശിനിക്ക് ഉപയോഗിക്കുന്ന വിഷം കുട്ടിയുടെ വായില്‍ ഒഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ഇതര മതസ്ഥനെ പ്രണയിച്ചതിന് അച്ഛന്‍ വിഷം കുടിപ്പിച്ച മകള്‍ മരിച്ചു
'കുട്ടികളുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാകില്ല, ചുറ്റും ഭീതി നിറയ്ക്കുന്ന കാഴ്ചകള്‍' അല്‍-ഷിഫ ആശുപത്രി സര്‍ജന്‍ പറയുന്നു

ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. മജിസ്ടേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in