ഹൈദരാബാദ് സ്വദേശികളെ ഗൂഗിൾ മാപ്പ് പറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു

ഹൈദരാബാദ് സ്വദേശികളെ ഗൂഗിൾ മാപ്പ് പറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് കാറ് അപകടത്തില്‍പ്പെട്ടത്

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു കാർ തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം കുറുപ്പന്തറയിൽ പുലർച്ചെ 3 മണിക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. സ്ഥലത്തെ കുറിച്ചുള്ള ധാരണക്കുറവ് കാരണം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുകയായിരുന്നു. കാറിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കുകളില്ല. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് കാറ് തോട്ടിലേക്ക് മറിഞ്ഞത്

ഹൈദരാബാദ് സ്വദേശികളെ ഗൂഗിൾ മാപ്പ് പറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു
ഗൂഗിൾ മാപ് ചതിച്ചു, വഴികാണിച്ചത് തകർന്ന പാലത്തിലേക്ക്; അപകടത്തിൽ മരിച്ചയാളുടെ കുടുംബം ഗൂഗിളിനെതിരെ നിയമനടപടിക്ക്

ഇപ്പോൾ ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി. നാലുപേരും അപകടമൊന്നുമില്ലാതെ കരയ്‌ക്കെത്തി. നിരവധി അപകടങ്ങൾ നേരത്തെ നടന്നിട്ടുള്ള തോടിനരികിൽ ഇപ്പോഴും ഒരു തടയണയില്ലാത്തത് അപകടങ്ങൾ ആവർത്തിക്കാൻ കാരണമായി പ്രദേശവാസികൾ പറയുന്നു. പുലർച്ചെ 3 മണിക്കാണ് കാറ് തോട്ടിലേക്ക് വീഴുന്നത്. നേരം പുലർന്നതിനു ശേഷമാണ് പ്രദേശവാസികൾ വന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. മുമ്പ് നിരവധി തവണ ഈ തോട്ടിൽ കാറുകൾ വീണിട്ടുള്ളതുകൊണ്ടുതന്നെ നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശികളെ ഗൂഗിൾ മാപ്പ് പറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു
ഗൂഗിള്‍ മാപ്‌സിനെ വെല്ലും; അഞ്ച് നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍

കറുത്ത നിറത്തിലുള്ള ഫോർഡ് എൻഡവർ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. മുഴുവനായും വെള്ളത്തിൽ മുങ്ങിയ കാറ് പൂർവസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട്. ആദ്യമായി കേരളത്തിലേക്ക് വന്ന ഹൈദരാബാദ് സ്വദേശികളായ വിനോദ സഞ്ചാരികൾ ഇനി കാർ എങ്ങനെ തിരിച്ചുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്.

logo
The Fourth
www.thefourthnews.in