വടക്കാഞ്ചേരി ഭവന പദ്ധതി; സര്‍ക്കാരിനും ലൈഫ് മിഷനും സാമ്പത്തിക ഉത്തരവാദിത്തമില്ലെന്ന് എം ബി രാജേഷ്

വടക്കാഞ്ചേരി ഭവന പദ്ധതി; സര്‍ക്കാരിനും ലൈഫ് മിഷനും സാമ്പത്തിക ഉത്തരവാദിത്തമില്ലെന്ന് എം ബി രാജേഷ്

യൂണിടാക്കിന്റെ കമ്മീഷന്‍ ഇടപാടില്‍ ലൈഫ് മിഷനോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പങ്കുമില്ല

വടക്കാഞ്ചേരി ഭവന പദ്ധതിയില്‍ സര്‍ക്കാരിനും ലൈഫ് മിഷനും സാമ്പത്തികമായ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മന്ത്രി എം ബി രാജേഷ്. കരാറുകാരെ കണ്ടെത്തിയത് റെഡ് ക്രസന്റ് ആണ്. യൂണിടാക്കിന്റെ കമ്മീഷന്‍ ഇടപാടില്‍ ലൈഫ് മിഷനോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വിജിലന്‍സ് അന്വേഷിക്കുകയാണ്. എന്നാല്‍ കേന്ദ്ര എജന്‍സികള്‍ വിജിലന്‍സ് അന്വേഷണത്തിന് വിവരം നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നവകേരളത്തിന്റെ ഭാഗമാണ് ലൈഫ് മിഷനെന്നും പദ്ധതിയുടെ പൂര്‍ത്തീകരണം അതിവേഗത്തില്‍ നടക്കുകയാണെന്നും എം ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി.

''ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടില്ല. കോഴ ഇടപാട് എന്ന പ്രയോഗം തന്നെ തെറ്റാണ്. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നത്. ഏത് ഏജന്‍സിയും നിയമപരമായ അന്വേഷണം നടത്തുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ല.'' - എം ബി രാജേഷ് വ്യക്തമാക്കി.

ലൈഫ് മിഷന്‍ വിഷയത്തില്‍ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടിയുള്ള നോട്ടീസ് അവതരിപ്പിച്ചത് പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴല്‍ നാടനാണ്. സര്‍ക്കാർ ഒത്താശയിൽ യൂണിടാക്കിന് നിര്‍മാണ കരാര്‍ ലഭിച്ചെന്നാണ് ആരോപണം. കരാറിന്റെ മറവില്‍ 9 കോടിയുടെ രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.

logo
The Fourth
www.thefourthnews.in