'നിയമനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല'; കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

'നിയമനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല'; കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

ഡിജിറ്റല്‍, ഓപ്പണ്‍ സർവകലാശാല വിസിമാരുടെ കാര്യത്തില്‍ യുജിസിയോട് ആഭിപ്രായം തേടി
Updated on
1 min read

കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാന്‍സലർമാരെ (വിസി) പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ യുജിസി ചട്ടവും നിയമവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. 10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് രാജ്‍ഭവന്റെ ഉത്തരവില്‍ പറയുന്നത്. ഡിജിറ്റല്‍, ഓപ്പണ്‍ സർവകലാശാല വിസിമാരുടെ കാര്യത്തില്‍ യുജിസിയോട് ആഭിപ്രായം തേടി. ഓപ്പണ്‍ വിസി രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല.

കാലിക്കറ്റ് വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റിയില്‍ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിനു പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും നടപടിയെടുക്കാന്‍ കാരണമായി. കേരള ഓപ്പണ്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി അയോഗ്യനാക്കാന്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in