കേരള സര്‍വകലാശാല
കേരള സര്‍വകലാശാല

കേരള സര്‍വകലാശാല വിസി നിയമനം: വിടാതെ ഗവർണർ; സെനറ്റ് പ്രതിനിധിയെ അടിയന്തരമായി നിശ്ചയിക്കാൻ നിർദേശം

ഒക്ടോബര്‍ 24 നാണ് കേരള സര്‍വകലാശാല വിസി, ഡോ.മഹാദേവന്‍ പിള്ളയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഈ സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കാനുള്ള രാജ്ഭവന്‍ ഇടപെടല്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടി വേഗത്തിലാക്കി ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വകലാശാലാ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഈ മാസം 26 നകം പേര് നിർദേശിക്കണമെന്നാണ് ആവശ്യം. സർവകലാശാല നിയമഭേദഗതി ബിൽ അംഗീകാരത്തിനായി ഗവർണറുടെ പരിഗണനയിലിരിക്കെയാണ് രാജ്ഭവന്റെ ഇടപെടൽ.

രണ്ടംഗങ്ങളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റിയെ ഗവർണർ നേരത്തെ നിശ്ചയിച്ചിരുന്നു. ഗവർണറുടെയും യുജിസിയുടെയും പ്രതിനിധികൾ മാത്രമാണ് സമിതിയിൽ ഉണ്ടായിരുന്നത്. സർവകലാശാല ശുപാർശ ചെയ്താൽ ഉടൻ പ്രതിനിധിയെ ഉൾപ്പെടുത്തുമെന്നായിരുന്നു അന്ന് രാജ്ഭവൻ വ്യക്തമാക്കിയത്.

ഒക്ടോബര്‍ 24 നാണ് കേരള സര്‍വകലാശാല വിസി, ഡോ.മഹാദേവന്‍ പിള്ളയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഈ സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കാനുള്ള രാജ്ഭവന്‍ ഇടപെടല്‍. സര്‍വകലാശാല നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍, നിലവിലെ നിയമപ്രകാരമാണ് വിസി നിയമനം സാധ്യമാകൂ. രണ്ടംഗങ്ങളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റിയെ ഗവർണർ നേരത്തെ നിശ്ചയിച്ചിരുന്നു. ഗവർണറുടെയും യുജിസിയുടെയും പ്രതിനിധികൾ മാത്രമാണ് സമിതിയിൽ ഉണ്ടായിരുന്നത്. സർവകലാശാല ശുപാർശ ചെയ്താൽ ഉടൻ പ്രതിനിധിയെ ഉൾപ്പെടുത്തുമെന്നായിരുന്നു അന്ന് രാജ്ഭവൻ വ്യക്തമാക്കിയത്. എന്നാൽ ഇതുവരെ സർവകലാശാലാ പ്രതിനിധിയെ സെനറ്റ് തീരുമാനിച്ചിട്ടില്ല. ഇതേ തുടർന്നാണ് അടിയന്തര നിർദേശം നൽകിയത്.

കേരള സര്‍വകലാശാല
സര്‍ക്കാരുമായി തുറന്നപോരിന്; കേരളാ വിസി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമുള്ളതാണ് നിലവിലെ നിയമം. മൂന്നംഗങ്ങളാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാവേണ്ടത്. ഗവര്‍ണറുടെ പ്രതിനിധി, സര്‍വകലാശാലാ പ്രതിനിധി, യുജിസി പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന മൂന്നംഗ ചുരുക്കപ്പട്ടികയില്‍ നിന്ന് ഗവര്‍ണറാണ് വിസിയെ നിയമിക്കേണ്ടത്. മൂന്നംഗങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ പ്രതിനിധിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധിയും ഉള്‍പ്പെടെ അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതാണ് പുതിയ നിയമം. വൈസ് ചാൻസിലർ നിയമനത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി .എന്നാല്‍ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ പഴയ നിയമമാണ് പ്രാബല്യത്തില്‍.

കേരള സര്‍വകലാശാല
ഗവര്‍ണറുമായി പോരിനിറങ്ങി കേരള സര്‍വകലാശാല; സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാന്‍സലര്‍ക്കെതിരെ പ്രമേയം

ഗവര്‍ണരുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാഷിഷ് ചാറ്റര്‍ജി, യുജിസി പ്രതിനിധിയായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിസി ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് നിലവിലെ സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. കേരളാ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്റെ പേര് സര്‍വകലാശാല സെനറ്റ് സെർച്ച് കമ്മിറ്റിയിലേക്ക് നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറുന്നുവെന്ന് വി കെ രാമചന്ദ്രൻ വ്യക്തമാക്കി. പകരം ആളെ തീരുമാനിക്കാൻ സർവകലാശാലയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പിന്നീട് സെനറ്റ് യോഗം ചേർന്നെങ്കിലും വിഷയം അജണ്ടയായില്ല. സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർക്കെതിരെ സെനറ്റ് പ്രമേയവും പാസാക്കി. വിസി നിയമനത്തിൽ സർവകലാശാല മനഃപൂർവം നടപടി വൈകിപ്പിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in