ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള വിസിക്ക് ഗവർണറുടെ അന്ത്യശാസനം; സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണം

സെനറ്റ് അം​ഗങ്ങളെ പിൻവലിച്ച ​ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി വിസി ഗവർണർക്ക് കത്തയച്ചിരുന്നു

കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ​സെനറ്റിലെ നോമിനേറ്റഡ് അംഗങ്ങളായ 15 പേരെ പിൻവലിച്ച ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണമെന്ന് ഗവർണർ. സെനറ്റ് അം​ഗങ്ങളെ പിൻവലിച്ച ​ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാട്ടി വിസി ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗവർണറുടെ നിർദേശം. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കി റിപ്പോർട്ട് ചെയ്യണമെന്നും ഗവർണർ വിസിയോട് ആവശ്യപ്പെട്ടു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
'സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ചട്ടവിരുദ്ധം'; ഉത്തരവ് തിരുത്തണമെന്ന് ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്

കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ​ഗവർണറുടെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോ​ഗത്തിൽ പങ്കെടുക്കാത്ത 15 അം​ഗങ്ങളെയാണ് അയോ​ഗ്യരാക്കിയത്. ചാൻസലറുടെ നോമിനിയായ ഒൻപത് അംഗങ്ങളെയും മറ്റ് ആറ് നോമിനേറ്റഡ് അംഗങ്ങളെയുമാണ് അസാധാരണ നടപടിയിലൂടെ പിൻവലിച്ചത്. കേരള സർകലാശാല നിയമത്തിലെ 17ാം വകുപ്പ് പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെയാണ് പിൻവലിച്ചത്. നാല് വകുപ്പ് മേധാവികൾ, സർവകലാശാലാ പരിധിയിലുള്ള രണ്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്സ്, രണ്ട് സ്കൂൾ അധ്യാപകർ, വിവിധ മേഖലകളിൽ നിന്നായി ചാൻസലർ നോമിനേറ്റ് ചെയ്ത ഏഴ് അംഗങ്ങൾ എന്നിവരെയാണ് പിൻവലിച്ചത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണറുടെ അസാധാരണ നടപടി

അംഗങ്ങളെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും എക്സ് ഓഫീഷ്യോ അംഗങ്ങളെ (നാല് വകുപ്പ് മേധാവികൾ) പിൻവലിക്കാൻ സർവകലാശാല നിയമത്തിൽ ചട്ടമില്ലെന്ന് ഗവർണർക്ക് അയച്ച കത്തിൽ വിസി ചൂണ്ടിക്കാട്ടിയിരുന്നു. എക്സ് ഒഫിഷ്യോ അംഗങ്ങളായ നാല് വകുപ്പു മേധാവികൾ ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവിൽ ഗവർണർക്ക് പകരം ഗവർണറുടെ സെക്രട്ടറി ഒപ്പുവെച്ചത് ചട്ട വിരുദ്ധമാണെന്നും വിസി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in