മരിച്ചിട്ടും വിടാതെ ഓൺലൈൻ ലോൺ ആപ്പുകള്‍; കടമക്കുടിയിലെ ദമ്പതികളുടെ മോർഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി

മരിച്ചിട്ടും വിടാതെ ഓൺലൈൻ ലോൺ ആപ്പുകള്‍; കടമക്കുടിയിലെ ദമ്പതികളുടെ മോർഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി

ബന്ധുവിന്റെ ഫോണിലേക്കാണ് ആത്മഹത്യ ചെയ്ത യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തിയത്

ഓൺലൈൻ വായ്പ്പ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും പിന്‍തുടര്‍ന്ന് ലോണ്‍ ആപ്പുകള്‍. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ബന്ധുക്കള്‍ക്കയച്ചാണ് ഭീഷണി തുടരുന്നത്. ലോൺ അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കുമെന്ന സന്ദേശത്തോടെയാണ് മരിച്ച യുവതിയുടെ ചിത്രങ്ങള്‍ ബന്ധുവിന് അയച്ചു കൊടുത്തത്. ഇന്ന് രാവിലെയും ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പ്രതികരിച്ചു.

ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓൺലൈൻ ആപ്പിനെതിരെ കേസ്

അതേസമയം, മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസാണ്  കേസെടുത്തു. ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓൺലൈൻ വായ്പ ആപ്പുകൾക്കെതിരെയാണ് കേസ്. അന്വേഷണത്തിന്റെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഫോൺ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നായിരുന്നു നിഗമനം.

മരിച്ചിട്ടും വിടാതെ ഓൺലൈൻ ലോൺ ആപ്പുകള്‍; കടമക്കുടിയിലെ ദമ്പതികളുടെ മോർഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി
ലോണ്‍ ആപ്പ് അല്ല മരണക്കെണി

അതിനിടയിലാണ് മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങൾ ലഭിച്ച വിവരം പുറത്തു വന്നത്. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പണമടക്കാന്‍ സമ്മർദ്ദം ചെലുത്തുന്ന ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിൽ എത്തി തുടങ്ങിയതോടെയാണ് യുവതിയും ഭർത്താവും ആത്മഹത്യയിലെത്തിയത് എന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓൺലൈൻ വായ്പ ആപ്പുകൾക്കെതിരെയാണ് കേസ്

logo
The Fourth
www.thefourthnews.in