കുന്ദമംഗലം ഗവ. കോളേജിൽ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ സംഭവം: കൗണ്ടിങ്, ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കുന്ദമംഗലം ഗവ. കോളേജിൽ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ സംഭവം: കൗണ്ടിങ്, ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത നടപടികളില്‍ ജസ്റ്റിസ് റ്റി ആര്‍ രവി സര്‍ക്കാരിനോട് വിശദീകരണം തേടി.

കോഴിക്കോട് കുന്ദമംഗലം ഗവ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കേസില്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയ കൗണ്ടിങ്, ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ അധികൃതർക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടികളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു.

എംഎസ്എഫ് - കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. വോട്ടെണ്ണലിനിടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചെന്നും തങ്ങളെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് എംഎസ്എഫ്- കെഎസ് യു പ്രവര്‍ത്തകരുടെ ഹർജി.

ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റുകളില്‍ റീ പോളിങ്ങ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

വോട്ടെണ്ണല്‍ സമയത്ത് കോളേജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് എസ്എഫ്‌ഐ ബാലറ്റ് പേപ്പര്‍ കീറിയെന്ന ആരോപണമുയർന്നത്. സംഭവത്തില്‍ ഇരു സംഘടനകളിലെയും പത്ത് വിദ്യാര്‍ഥികളെ കോളേജ് അധികൃതർ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കുന്ദമംഗലം ഗവ. കോളേജിൽ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ സംഭവം: കൗണ്ടിങ്, ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
വെടിക്കെട്ട്: ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്, സവിശേഷ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം

തൃശൂര്‍ കേരള വര്‍മ കോളജില്‍ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ് യു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് കെഎസ്‌യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടനെ ഒരു വോട്ടിന് വിജയിയായി ആദ്യം പ്രഖ്യാപിച്ചെന്നും വീണ്ടും വോട്ടെണ്ണി എസ്എഫ്‌ഐയുടെ കെ എസ് അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നാരോപിച്ചാണ് ഹര്‍ജി.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടലുണ്ടായോയെന്ന് ചോദിച്ച ജസ്റ്റിസ് ടി ആര്‍ രവി ചെയര്‍മാന്‍ ചുമതലേയല്‍ക്കുന്നത് തടയണമെന്ന് ഇടക്കാല ഉത്തരവിടണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം നിരസിക്കുകയായിരുന്നു.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകളുണ്ടോയെന്ന കോടതി ചോദ്യത്തിന് വാക്കാല്‍ പ്രഖ്യാപിച്ചിരുന്നുവെന്നായിരുന്നു അഡ്വ മാത്യു കുഴല്‍നാടന്റെ വാദം. വിഷയത്തില്‍ കോളേജ് മാനേജര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ കക്ഷി ചേര്‍ക്കണമെന്ന് വ്യക്തമാക്കിയ കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in