മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളയാൾക്ക് നിപ സംശയം; മുന്നൊരുക്കങ്ങൾ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളയാൾക്ക് നിപ സംശയം; മുന്നൊരുക്കങ്ങൾ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

നിരീക്ഷണത്തിലുള്ള വ്യക്തിയുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളയാൾക്ക് നിപ സംശയിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പ്രതിരോധത്തിനുവേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയിൽ തയ്യാറായതായും ഡിഎംഒ അറിയിച്ചു.

നിരീക്ഷണത്തിലുള്ള വ്യക്തിയുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്കപ്പട്ടികയിൽ മലപ്പുറം ജില്ലയിൽനിന്ന് ആരും ഉൾപ്പെട്ടിട്ടില്ല.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളയാൾക്ക് നിപ സംശയം; മുന്നൊരുക്കങ്ങൾ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
നിപ പ്രതിരോധം: കേന്ദ്ര സംഘം കോഴിക്കോട് എത്തി, 11 പേരുടെ പരിശോധനാഫലം ഇന്ന്

രോഗം സംശയിക്കുന്നവരെ ഐസൊലേഷൻ ചെയ്യുന്നതിനും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ, ഐസൊലേഷൻ മുറികൾ എന്നിവ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കി. സ്വകാര്യ ആശുപത്രികളിൽ നിപ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ അവിടെ തന്നെ ഐസൊലേഷനിലേക്ക് മാറ്റുന്നതിനും സ്രവ സാമ്പിൾ അവിടെനിന്ന് തന്നെ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയക്കുന്നതിനും നിർദേശം നൽകി.

സംശയാസ്പദമായ രോഗികളെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയാറാക്കിയ 108 ആംബുലൻസ് ഏർപ്പെടുത്തി. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗികളെ പരിചരിക്കുന്നതിനാവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും തയാറാക്കി.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളയാൾക്ക് നിപ സംശയം; മുന്നൊരുക്കങ്ങൾ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
നിപ പ്രതിരോധത്തിന് കേരളം സജ്ജം; സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നേക്കും: നിയമസഭയില്‍ ആരോഗ്യമന്ത്രി

രോഗപ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിപ അസുഖത്തെകുറിച്ചുള്ള പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിൽ 0483-2734066 എന്ന നമ്പറിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. രോഗം സംശയിക്കുന്നവർക്കും സമ്പർക്കപട്ടികയിൽ ഇരിക്കുന്നവർക്കും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനു 7593843625 എന്ന ഫോൺ നമ്പറിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ കൗൺസലിങ് സേവനം ഉറപ്പാക്കിയിട്ടുണ്ട്.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളയാൾക്ക് നിപ സംശയം; മുന്നൊരുക്കങ്ങൾ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
നിപ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സാംപിൾ പരിശോധനയ്ക്ക് മൊബൈൽ ലാബ് സജ്ജം

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. നിപ നിരീക്ഷണം ശക്തമാകുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കുകയും നിപ നിയന്ത്രിക്കുന്നതിനായി പരിശീലനം നൽകുകയും ചെയ്തു.

logo
The Fourth
www.thefourthnews.in