ഒടുവിൽ മന്ത്രിയെത്തി; ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച് വീണ ജോര്‍ജ്‌

ഒടുവിൽ മന്ത്രിയെത്തി; ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച് വീണ ജോര്‍ജ്‌

സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികളെത്താത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം

ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ കുട്ടിയുടെ വീട് സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം ജില്ലാ കളക്ടറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയ മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. 

മന്ത്രിയെ കണ്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം. ആലുവയിലേത് പൈശാചികമായ കൊലപാതകമാണെന്നും കുടുംബത്തിന് ആദ്യഘട്ട സഹായം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം എന്ന് മാത്രം കുടുംബം ആവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണ്. പോക്സോ ഇരകളുടെ അമ്മമാര്‍ക്കുള്ള ആശ്വാസനിധി ഉടന്‍ അനുവദിക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒടുവിൽ മന്ത്രിയെത്തി; ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച് വീണ ജോര്‍ജ്‌
അഞ്ച് വയസ്സുകാരിയുടെ സംസ്കാര ചടങ്ങിനെത്തിയില്ല; എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോയെന്ന് ആർ ബിന്ദു

സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ലെന്ന ആക്ഷേപത്തോട് പ്രതികരിച്ച മന്ത്രി അനാവശ്യ വിവാദങ്ങള്‍ക്ക് പറ്റിയ സമയമല്ല ഇതെന്നും വ്യക്തമാക്കി. അതിനിടെ വിഷയത്തിൽ മന്ത്രി ആർ ബിന്ദു നടത്തിയ പ്രതികരണവും വിവാദത്തിന് വഴിവച്ചിരുന്നു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ. അതിനുള്ള സമയം കിട്ടിയിരുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in