ഷുക്കൂര്‍ വധക്കേസ് : പി ജയരാജന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം ആരംഭിച്ചു

ഷുക്കൂര്‍ വധക്കേസ് : പി ജയരാജന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം ആരംഭിച്ചു

എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതിയിലാണ് വാദം കേൾക്കുന്നത്

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളായ പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതി ആരംഭിച്ചു. ഇന്ന് പ്രാഥമിക വാദം കേട്ട കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് സെപ്റ്റംബര്‍ 20ലേക്ക് മാറ്റി.

ഷുക്കൂര്‍ വധക്കേസ് : പി ജയരാജന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം ആരംഭിച്ചു
അരിയിൽ ഷുക്കൂർ വധക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ, സിബിഐ ഡയറക്ടർക്ക് കത്ത് നൽകി

കേസില്‍ നേരത്തെ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക കക്ഷി ചേര്‍ന്നിരുന്നു. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് ആത്തിക്കയുടെ അഭിഭാഷകന്‍ അഡ്വ മുഹമ്മദ് ഷാ കോടതില്‍ ആക്ഷേപം ബോധിപ്പിച്ചതിന് ശേഷമാണ് വിടുതല്‍ ഹര്‍ജിയിന്മേല്‍ കോടതി ഇന്ന് വാദം കേട്ടത്.

ഷുക്കൂര്‍ വധക്കേസ് : പി ജയരാജന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം ആരംഭിച്ചു
അരിയിൽ ഷുക്കൂർ വധക്കേസ്: ഹർജി തീർപ്പാക്കും മുന്‍പ് ഷൂക്കൂറിന്റെ മാതാവിന്റെ ഭാഗം കേള്‍ക്കുമെന്ന് കോടതി

പി ജയരാജനും ടി.വി രാജേഷിനും എതിരെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനുള്ള മതിയായ തെളിവുകളുണ്ടെന്നും ഇരുവരും കേസില്‍ വിചാരണ നേരിടേണ്ടതുണ്ടെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല എന്നുമുള്ള വാദങ്ങളാണ് ആത്തിക്കയുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചാണ് നടന്നതെന്നും പി ജയരാജന്റെയും ടി വി രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളായ നാലോളം പ്രതികള്‍ പങ്കെടുത്തിട്ടുണ്ടെന്നും അവരില്‍ ചിലര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും അതിനുള്ള ദൃക്സാക്ഷികളും സാഹചര്യ തെളിവുകളും ഉണ്ടെന്നുമാണ് വാദം.

logo
The Fourth
www.thefourthnews.in