സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി മഴ തുടരാൻ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി മഴ തുടരാൻ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്

ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത. പല ജില്ലകളിലും ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബിപോർജോയുടെ സ്വാധീനമാണ് സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോട് കൂടിയ മഴ കനക്കാൻ കാരണം.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി മഴ തുടരാൻ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്
ബിപോര്‍ജോയ് അറബിക്കടലിലെ ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റായി മാറും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 55 കി.മീ. വേഗതയില്‍ കാറ്റ് വീശുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം പൊഴിയൂര്‍ തീരത്ത് കടലാക്രമണത്തെ തുടര്‍ന്ന് 37 കുംടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കൊല്ലംകോട് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന റോഡ് ഒരു കി.മീ. പൂര്‍ണമായും കടലെടുത്തു. കോഴിക്കോട് മലയോര മേഖലകളിലും മഴ കനക്കുകയാണ്.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.  ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്ന് പ്രധാനമന്തി ആവശ്യപ്പെട്ടു. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിർദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ. മണിക്കൂറിൽ പരമാവധി125-135 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അറബിക്കടലില്‍ രൂപംകൊണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ജൂൺ ആറിന് പുലർച്ചെ 5.30ന് തെക്ക്-കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ആയുസ്സ് ഇതുവരെ ആറ് ദിവസവും 12 മണിക്കൂറും പിന്നിട്ടു.

logo
The Fourth
www.thefourthnews.in