അഞ്ച്‌ ദിവസം കൂടി കനത്ത മഴ; നാളെ നാല്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അഞ്ച്‌ ദിവസം കൂടി കനത്ത മഴ; നാളെ നാല്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ നാളെ രാത്രി വരെ ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴലഭിക്കുമെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 17-ന് കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ഒഴികെ 12 ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാളെ പ്രൊഫഷണല്‍ കോളജുകളും കേന്ദ്രീയ വിദ്യാലയങ്ങളുമുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപകനാശമുണ്ടായിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും സമീപ പ്രദശങ്ങളിലും വെള്ളക്കെട്ട് ക്രമാതീതമായി ഉയര്‍ന്നതിനേത്തുടര്‍ന്ന് ആശുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിച്ചു.

സംസ്ഥാനത്ത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര പ്രദേശത്തുള്ളര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അപകടസാധ്യതയുള്ള പ്രദേശത്തു നിന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കാനും കാലാവസ്ഥാ കവകുപ്പ് സര്‍ക്കാര്‍ സംവിധാനങ്ങളോട് ആവശ്യപ്പെട്ടു. വിവിധ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സരത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in