സംസ്ഥാനത്ത് അതിതീവ്ര മഴ, അഞ്ച് ജില്ലകളില്‍ റെഡ് അലർട്ട്; ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് അതിതീവ്ര മഴ, അഞ്ച് ജില്ലകളില്‍ റെഡ് അലർട്ട്; ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

കനത്ത മഴയെത്തുടർന്ന് കൊച്ചിയില്‍ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അടിയന്തരമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് കൊച്ചിയില്‍ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുണ്ടന്നൂർ, എം ജി റോഡ്, ഇന്‍ഫോപാർക്ക് എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണെന്നാണ് റിപ്പോർട്ടുകള്‍. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

മേയ് 22: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

മേയ് 22: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

മേയ് 23: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

മേയ് 22: കണ്ണൂർ, കാസർഗോഡ്.

മേയ് 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ്.

മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

സംസ്ഥാനത്ത് അതിതീവ്ര മഴ, അഞ്ച് ജില്ലകളില്‍ റെഡ് അലർട്ട്; ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം
പെരിയാറിലെ മത്സ്യക്കുരുതിയില്‍ മറയ്ക്കപ്പെടുന്നത്

അതേസമയം, സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും.ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനു മുമ്പ് അന്യസംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടുപോകണമെന്നും ഇതിനായി ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.

ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടണമെന്നും ഏകീകൃത കളര്‍ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിങ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിങ് നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി. നിരോധന ദിവസങ്ങളില്‍ നീണ്ടകര ഹാര്‍ബര്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കും.

logo
The Fourth
www.thefourthnews.in