പാലക്കയത്ത് ഉരുള്‍പൊട്ടല്‍; കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

പാലക്കയത്ത് ഉരുള്‍പൊട്ടല്‍; കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി

ഉരുള്‍പൊട്ടലുണ്ടായതിനേത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു. പാലക്കയത്ത് പാണ്ടന്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. ഉള്‍ക്കാട്ടില്‍ കനത്ത മഴ തുടരുകയാണ്. മലവെള്ളം കുത്തിയൊലിച്ചു വന്നതോടെ പാലക്കയം ഭാഗങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറി. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഷട്ടര്‍ തുറക്കാനുള്ള സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

വില്ലേജ് ഓഫീസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്

സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ജലനിരപ്പ് അതിവേഗം ഉയരുന്നതിനാലാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്. മൂന്ന് ഷട്ടറുകള്‍ 60 -70 സെ മീയോളം ഉയര്‍ത്താനാണ് സാധ്യത. അതിനാല്‍ കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in