സംസ്ഥാനത്ത് കനത്തമഴ; കോഴിക്കോട്ട് മലവെള്ളപ്പാച്ചില്‍, യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

സംസ്ഥാനത്ത് കനത്തമഴ; കോഴിക്കോട്ട് മലവെള്ളപ്പാച്ചില്‍, യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

മലയോരമേഖലയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ. പലയിടങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റുമുണ്ട്. കനത്തമഴയ്ക്കൊപ്പം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌ ജില്ലകളില്‍ 40. കി. മി വരെ വേഗതയില്‍ കാറ്റ് വീശിയടിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോരമേഖലയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

മേയ് അവസാനം വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലയോരമേഖലയില്‍ കനത്തമഴയില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നാരങ്ങാത്തോട് പതങ്കയത്ത് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ കുടുങ്ങി. ഹോംഗാര്‍ഡും നാട്ടുകാരം ചേര്‍ന്ന് സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശക്തമായ ഒഴുക്കില്‍ പാറയില്‍ കയറിനിന്ന രണ്ടുപേരെയും കയറുപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഉള്‍വനത്തില്‍ കനത്തമഴ പെയ്തതാണ് പെട്ടെന്ന് മലവെള്ള പാച്ചിലിന് കാരണമായത്.

കോഴിക്കോട് തിരുവമ്പാടി പുന്നക്കലിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ വഴിക്കടവ് പൊയിലിങ്ങാ പുഴയിലെ താല്‍ക്കാലിക നടപ്പാലം ഒലിച്ചുപോയി.

logo
The Fourth
www.thefourthnews.in