ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ
ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ; പരസ്യം കണ്ട് കേസെടുത്ത് ഹൈക്കോടതി നാളെ പ്രത്യേക സിറ്റിംഗ്

ശബരിമല ദര്‍ശനത്തിന് ഒരാള്‍ക്ക് 45,000 രൂപക്ക് ഹെലികോപ്റ്റർ സർവീസ് എന്ന് അറിയിച്ചു കൊണ്ടാണ് ‘ഹെലി കേരള’ വെബ്സൈറ്റിൽ പരസ്യം നല്‍കിയിരിക്കുന്നത്.

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് നടത്തുന്ന വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹെലികോപ്റ്റര്‍ കമ്പനിയുടെ വെബ്സൈറ്റിലെ പരസ്യം ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. വിഷയത്തില്‍ അവധി ദിവസമായ നാളെ ഇതിനായി കോടതി പ്രത്യേക സിറ്റിംഗ് നടത്തും.

വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവയുടെ വിശദീകരണം കോടതി തേടി.

വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവയുടെ വിശദീകരണം കോടതി തേടി. കേന്ദ്ര ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ ഹെലികോപ്റ്റർ സർവീസ് നടത്തുന്നതെന്ന കാര്യത്തിലാണ് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ഹെലികോപ്റ്റര്‍ സർവീസ് നടത്തുന്നതെന്നാണ് സർക്കാരും ദേവസ്വം ബോർഡും അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ അറിവോടെയല്ല ഹെലികോപ്റ്റര്‍ സർവീസ് നടത്തുന്നതെന്ന് സർക്കാരും ദേവസ്വം ബോർഡും അറിയിച്ചു

ശബരിമല ദര്‍ശനത്തിന് ഒരാള്‍ക്ക് 45,000 രൂപക്ക് ഹെലികോപ്റ്റർ സർവീസ് എന്ന് അറിയിച്ചു കൊണ്ടാണ് ‘ഹെലി കേരള’ വെബ്സൈറ്റിൽ പരസ്യം നല്‍കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ടിനും 8.45 നും കൊച്ചി ഹെലിപാഡിൽ നിന്ന് നിലക്കൽ ഹെലിപാഡിലേക്കാണ് ഹെലികോപ്ടർ സർവീസ് വാഗ്ദാനം ചെയ്യുന്നത്. ഹെലികോപ്റ്ററ്‍ സര്‍വീസ്, നിലക്കലില്‍ നിന്നും പമ്പയിലേക്കുള്ള കാര്‍ വാഹനം, പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഡോളി എന്നിവയുള്‍പ്പെടെയുള്ള പാക്കേജാണ് വാഗ്ദാനം.

ഒരു മണിക്കൂർ കൊണ്ട് ഹെലികോപ്റ്റർ നിലയ്ക്കലില്‍ എത്തുമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

logo
The Fourth
www.thefourthnews.in