ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

പ്ലാന്റിലെ നിലവിലെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു

ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ജില്ലാ കലക്ടര്‍, പിസിബി ഉദ്യോഗസ്ഥര്‍, കെല്‍സാ സെക്രട്ടറി എന്നിവരുള്‍പ്പെടെയാണ് സമതിയിലുള്ളത്. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ കോടതി നിരീക്ഷിക്കുമെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.

അന്തരീക്ഷത്തില്‍ ഇപ്പോഴും പുകയുണ്ടോ എന്ന് നോക്കൂവെന്ന് കോടതി കോര്‍പറേഷന്‍ സെക്രട്ടറിയോട് പറഞ്ഞു. ജഡ്ജിമാര്‍ക്കും കോടതി ജീവനക്കാര്‍ക്കും തലവേദന അനുഭവപ്പെട്ടു. ബ്രഹ്‌മപുരത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി ആരാഞ്ഞു. തീ പൂര്‍ണമായും അണച്ചെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. പ്ലാന്റിലെ നിലവിലെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി
ബ്രഹ്മപുരം തീപിടിത്തം; എപ്പോൾ തീ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്

ബ്രഹ്‌മപുരത്തെ അവസ്ഥ മോശമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. കാറ്റിന്റെ ഗതി കടലില്‍ നിന്ന് കരയിലിലേക്കാണെന്നും ബോര്‍ഡ് വ്യക്തമാക്കി. മാലിന്യ നീക്കം തടസ്സപ്പെട്ടത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊച്ചി നഗരത്തിലുണ്ടാകും. അതുടൻ പരിഹരിക്കാന്‍ ശ്രമം ഉണ്ടകണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമായി നടപ്പിലാക്കിയത് ഉള്‍പ്പെടെ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നല്‍കി.

logo
The Fourth
www.thefourthnews.in