പിഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചപ്പോള്‍
പിഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചപ്പോള്‍

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ : ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ഈ 23നകം നൽകണം

പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം . നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ഈ 23നകം നൽകണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.

നേരത്തെ സെപ്റ്റംബർ 23ലെ പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ നഷ്‌ട പരിഹാരം ഈടാക്കാനുള്ള നടപടികൾ വൈകിയതിൽ സർക്കാർ ഹൈക്കോടതിയോട് മാപ്പപേക്ഷിച്ചിരുന്നു. കോടതി നിർദേശ പ്രകാരം നേരിട്ടെത്തിയ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി വി വേണുവാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വീഴ്ചയിൽ നിരുപാധികം മാപ്പപേക്ഷിച്ചത്. ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് 5.20 കോടി രൂപ ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ആദ്യഘട്ട റിക്കവറി നടപടികൾ ജനുവരി 15 നകം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലവും നൽകിയിരുന്നു.

പിഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചപ്പോള്‍
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

നഷ്ടപരിഹാരം നിർണയിക്കാൻ നിയോഗിക്കപ്പെട്ട ക്ലെയിം കമ്മീഷണറുടെ തെളിവെടുപ്പിനായി എറണാകുളം ഗസ്റ്റ് ഹൗസിൽ ജില്ലാ കലക്ടർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി അഡീ. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. പോപുലർ ഫ്രണ്ടിന്റേയും ജനറൽ സെക്രട്ടറിയുടേയും ആസ്തികൾ സംബന്ധിച്ച് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. ലാന്റ് റവന്യൂ കമ്മീഷണറും റിക്കവറിക്കുള്ള നടപടികൾക്ക് നിർദേശിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഐ ജി നൽകിയ പട്ടികയിലുള്ള സ്വത്തുക്കളുടെ റവന്യൂ റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്നുമായിരുന്നു ഉറപ്പ് . എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ നടപടികൾ വൈകുന്നതിലാണ് കോടതി അത്യപ്തി രേഖപെടുത്തിയത്.

logo
The Fourth
www.thefourthnews.in