ആന്റണി രാജു
ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിനെതിരായ തുടർ നടപടി ഹൈക്കോടതി തടഞ്ഞു

കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

തൊണ്ടിമുതല്‍ തിരിമറി കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം. ആന്റണി രാജുവിനെതിരായ കേസിൽ തുടർനടപടികള്‍ ഹൈക്കോടതി തടഞ്ഞു.

കേസ് റദ്ദാക്കണമെന്ന ഹർജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഒരു മാസത്തേക്കാണ് തുടർ നടപടികൾ തടഞ്ഞത്. കേസിൽ നാളെ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വിദേശ പൗരന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്നാണ് മന്ത്രിക്കെതിരായ ആരോപണം.

വിദേശ പൗരന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്നാണ് മന്ത്രിക്കെതിരായ ആരോപണം. കുറ്റപ്പത്രം നല്‍കി 16 വര്‍ഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാത്ത കേസിലാണ് നടപടി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് മയക്കുമരുന്ന് കേസില്‍ പ്രതിയായ വിദേശിയുടെ അടിവസ്ത്രം വാങ്ങിയതും തിരിച്ചേല്‍പ്പിച്ചതും ആന്‍റണി രാജുവാണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.

logo
The Fourth
www.thefourthnews.in