പ്രിയാ വർഗീസ്
പ്രിയാ വർഗീസ്

പ്രിയാ വർഗീസിന്റെ നിയമനം തടഞ്ഞ് ഹൈക്കോടതി

രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി

കണ്ണൂർ സർവകലാശാലാ അസോ.പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനം തടഞ്ഞ് ഹൈക്കോടതി. പ്രിയ ഒന്നാമതെത്തിയ ലിസ്റ്റില്‍ നിന്നുള്ള നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിന് ദൂതന്‍ വഴി കോടതി നോട്ടീസയച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.

കേസില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനും നിര്‍ദേശം

ഈ മാസം 31 വരെ നിയമനം നടത്തരുത് എന്നാണ് കോടതിയുടെ ഉത്തരവ്. കണ്ണൂര്‍ സര്‍വകലാശാല വിസി, സര്‍ക്കാര്‍ ഗവര്‍ണര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കോടതിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് ഹര്‍ജി നല്‍കിയ ജോസഫ് സ്‌കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in