'സുരക്ഷിതത്വത്തോടെയും സഹാനുഭൂതിയോടെയും നിർവഹിച്ചു'; അരിക്കൊമ്പന്‍ ദൗത്യത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം

'സുരക്ഷിതത്വത്തോടെയും സഹാനുഭൂതിയോടെയും നിർവഹിച്ചു'; അരിക്കൊമ്പന്‍ ദൗത്യത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം

അരിക്കൊമ്പന്‍ തിരികെ വരാന്‍ സാധ്യതയുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു

അരിക്കൊമ്പന്‍ ദൗത്യസംഘത്തെ പ്രശംസിച്ച് ഹൈക്കോടതി. ദൗത്യ സംഘാംഗങ്ങള്‍ക്ക് നന്ദിയറിയിച്ച് ജസ്റ്റിസ് എ കെ ജയശങ്കരന്‍ കത്ത് നല്‍കി. അതേസമയം അരിക്കൊമ്പന്‍ തിരികെ വരാന്‍ സാധ്യതയുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെയാണെന്നും നിരീക്ഷണം തുടരുകയാണെന്നും വനം വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവഹിച്ചുവെന്നും കോടതി പറഞ്ഞു. സംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നതായും കത്തില്‍ പറയുന്നു.

'സുരക്ഷിതത്വത്തോടെയും സഹാനുഭൂതിയോടെയും നിർവഹിച്ചു'; അരിക്കൊമ്പന്‍ ദൗത്യത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം
അരിക്കൊമ്പന്‍ ഉള്‍വനത്തില്‍; ആന ആരോഗ്യവാനെന്ന് വനംവകുപ്പ്

ഇടുക്കി ജില്ലയിലെ ടാസ്‌ക് ഫോഴ്സ് രൂപീകരണം ഏത് വരേയെന്നും കോടതി ചോദിച്ചു. മാലിന്യ ശേഖരണത്തിന് ചിന്ന കനാലില്‍ സംവിധാനമില്ലെന്നും കോടതി വ്യക്തമാക്കി. മാലിന്യം നിറയുന്നത് വന്യ ജീവികള്‍ ജനവാസ മേഖലയിലേക്കിറങ്ങാന്‍ കാരണമാകുന്നുവെന്നും കോടതി പറഞ്ഞു. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാന്‍ സാധ്യത ഉണ്ട് അതുകൊണ്ട് നിരീക്ഷണം കൃത്യമാക്കണമെന്നും കോടതി വ്യക്തമാക്കി.

റേഡിയോ കോളര്‍ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം നിയമപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോൾ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കരുതെന്ന് പഞ്ചായത്തധികൃതരോട് കോടതി വ്യക്തമാക്കി. ടാസ്‌ക് ഫോഴ്‌സ് യോഗം സംബന്ധിച്ച വിഷയത്തിലെ തർക്കങ്ങൾ സംബന്ധിച്ചാണ് കോടതി വിമര്‍ശനം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in