കേരളാ ഹൈക്കോടതി
കേരളാ ഹൈക്കോടതി

വ്യക്തിഗത പ്രശ്‌നങ്ങളുടെ പേരിലുള്ള കേസുകളില്‍ കാപ്പ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സ്വകാര്യ വ്യക്തിയുമയി ബന്ധപ്പെട്ട് പല കേസുകളുണ്ടായിട്ടുണ്ടെങ്കിലും അത് പൊതു ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാപ്പ ചുമത്തി ജയിലിലടക്കാനാവില്ലന്നു കോടതി വ്യക്തമാക്കി

സ്വകാര്യ വ്യക്തിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കേസിലകപ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് പല കേസുകളുണ്ടായിട്ടുണ്ടെങ്കിലും അത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാപ്പ (കേരള ആന്‌റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രവന്‍ഷന്‍ ആക്ട് -2007)ചുമത്തി ജയിലിലടക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.

തിരുവല്ല പോലിസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി റദ്ദാക്കിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതി നടപടി.

കേരളാ ഹൈക്കോടതി
സൗന്ദര്യവര്‍ധക കോഴ്‌സ് പാതിവഴിയില്‍ അവസാനിപ്പിച്ച പരിശീലന സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

വ്യക്തമായ കാരണമില്ലാതെയാണ് തടങ്കല്‍ ഉത്തരവെന്നും അതിനാല്‍ കാപ്പ ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കുന്നില്ലെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജിക്കാരനെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പ്രതിചേര്‍ക്കപ്പെട്ട യുവാവിന് മേല്‍ ചുമത്തപ്പെട്ടതെല്ലാം സാധാരണ കേസുകളാണെന്നും ഇതിന്റെ പേരില്‍ തടങ്കലില്‍ പാര്‍പ്പിച്ച നടപടി പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സമൂഹത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയാലാണ് കാപ്പ നിയമപ്രകാരം തടങ്കലില്‍ വയ്ക്കുന്നത്. ഇത്തരത്തിലുള്ള കാരണങ്ങളൊന്നും ഹര്‍ജിക്കാരന്‌റെ മകനെതിരെ പ്രത്യക്ഷത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ വിട്ടയക്കാനും കോടതിഉത്തരവിട്ടു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in