കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കേരള സര്‍വകലാശാലയില്‍ ഉടന്‍ വി സിയെ നിയമിക്കണമെന്ന് ഹൈക്കോടതി; സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം നിർദേശിക്കണം

സെനറ്റ് പ്രതിനിധിയെ കണ്ടെത്തിയാല്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണം

കേരള സര്‍വകലാശാലയിൽ പുതിയ വൈസ് ചാന്‍സലറെ എത്രയും വേഗം നിയമിക്കണമെന്ന് ഹൈക്കോടതി. ഇതിനായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല നിയമങ്ങളും യുജിസി മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം കണ്ടെത്താനും കോടതി നിർദ്ദേശിച്ചു. കോടതി നൽകിയ സമയത്തിനുള്ളില്‍ പ്രതിനിധിയെ നിര്‍ദേശിക്കുന്നില്ലെങ്കില്‍ ചാന്‍സലര്‍ക്ക് നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാം. സെനറ്റ് പ്രതിനിധിയെ കണ്ടെത്തിയാല്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി ചാൻസലർക്ക് നിര്‍ദേശം നല്‍കി.

കേരള ഹൈക്കോടതി
നിയമനം റദ്ദാക്കിയ ഉത്തരവിനെതിരെ മുൻ കുഫോസ് വിസി സുപ്രീംകോടതിയിൽ: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും

സെർച്ച് കമ്മിറ്റിയെ നിയമിക്കാനുള്ള ചാൻസലറുടെ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുജിസി മാർഗ നിർദേശമനുസരിച്ച് ഒരു സെനറ്റ് അംഗവും യുജിസി ചെയർമാൻ നിർദേശിക്കുന്ന ഒരംഗവും ചാൻസലർ നിർദേശിക്കുന്ന ഒരംഗവും കമ്മിറ്റിയിലുണ്ടാകണം. സെർച്ച് കമ്മിറ്റിക്ക് വേണ്ടിയുള്ള ചാൻസലറുടെ വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യത്തിന്മേൽ സെനറ്റ് ഉറച്ചു നിൽക്കുകയാണ്. മൂന്നംഗങ്ങളിൽ സെനറ്റംഗമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി. സര്‍വകലാശാലയില്‍ വൈസ് ചാൻസിലറെ നിയമിക്കണമെന്നത് ആരും ഗൗരവമായി കാണുന്നില്ല. വിദ്യാർഥികളുടെ ഭാഗത്തു നിന്നുമാണ് സംസാരിക്കുന്നതെന്നും കോടതി പറഞ്ഞു.

കേരള ഹൈക്കോടതി
'സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചത് ചട്ടവിരുദ്ധം'; ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്

സെര്‍ച്ച് കമ്മിറ്റിയിലെ സെനറ്റ് അംഗത്തെ ഇതുവരെയും നോമിനേറ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യം സെനറ്റ് അംഗങ്ങള്‍ മനസിലാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ അവസരം ലഭിക്കുമെന്നും കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വി സി വേണ്ടെന്നാണ് നിലപാടെങ്കിൽ തുറന്നുപറയണമെന്ന് കേരള സർവകലാശാലയോട് കോടതി പറഞ്ഞു. വി സി ആവശ്യമാണെന്ന് സർവകലാശാല കോടതിയില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in