അരിക്കൊമ്പനെ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റണം, സ്ഥലം സർക്കാരിന് തീരുമാനിക്കാം: ഹൈക്കോടതി

അരിക്കൊമ്പനെ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റണം, സ്ഥലം സർക്കാരിന് തീരുമാനിക്കാം: ഹൈക്കോടതി

ചിന്നക്കനാലില്‍നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന കോടതി ഉത്തരവിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളിയാണ് നിർദേശം

ഇടുക്കി ചിന്നക്കനാലില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. എവിടേക്ക് മാറ്റണമെന്നുള്ളത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ചിന്നക്കനാലില്‍നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന കോടതി ഉത്തരവിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളിയാണ് ഉചിതമായ സ്ഥലത്തേക്ക് മാറ്റാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

പറമ്പിക്കുളം മേഖലയിലുള്ളവരുടെ അഭിപ്രായം തേടാതെയും വസ്തുതകള്‍ പരിഗണിക്കാതെയുമാണ് വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കാന്‍ തീരുമാനിച്ചതെന്ന് ആരോപിച്ചായിരുന്നു എംഎല്‍എയുടെ ഹര്‍ജി. ആനയെ പിടികൂടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

അരിക്കൊമ്പനെ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റണം, സ്ഥലം സർക്കാരിന് തീരുമാനിക്കാം: ഹൈക്കോടതി
അരിക്കൊമ്പന്‍: ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണ്, എന്നാല്‍ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. കോടതി തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്. ആനത്താര തുറന്നാല്‍ ആനകള്‍ ജനവാസ മേഖലയിലേക്ക് വരില്ല. പറമ്പിക്കുളത്തേക്ക് മാറ്റണമെന്നത് വിദഗ്ധ സമിതി നിര്‍ദേശമാണ്, കോടതിയല്ല നിര്‍ദേശിച്ചത്. ആവാസ വ്യവസ്ഥയിലെ മാറ്റം കാരണമാണ് ആനകള്‍ അരിയും ചക്കയും കഴിക്കാന്‍ നാട്ടിലെത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അരിക്കൊമ്പനെ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റണം, സ്ഥലം സർക്കാരിന് തീരുമാനിക്കാം: ഹൈക്കോടതി
'ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിന് തുല്യം'; അരിക്കൊമ്പനെ മാറ്റുന്നതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

അതിരപ്പിള്ളിയില്‍ തടസം നിന്നത് തങ്ങളായിരുന്നില്ലെന്ന് നെന്മാറ എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ ചെയ്യേണ്ടത് ആനയെ പിടിക്കുകയല്ല, ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടതെന്നു കോടതി വ്യക്തമാക്കി. പട്ടയം നല്‍കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല, ജനപ്രതിനിധികള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതില്‍ ചോദ്യം ചെയ്യാത്തതെന്നും കോടതി കുറ്റപ്പെടുത്തി. ആനയുടെ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിപരമായി വധ ഭീഷണിവരെ എത്തുന്നുവെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.

logo
The Fourth
www.thefourthnews.in