'മരണ കാരണം ഹൃദയത്തിനേറ്റ മുറിവ്';  താമിർ ജിഫ്രിയുടെ മരണം മർദനം മൂലമെന്ന് ഹിസ്റ്റോപതോളജി റിപ്പോർട്ട്

'മരണ കാരണം ഹൃദയത്തിനേറ്റ മുറിവ്'; താമിർ ജിഫ്രിയുടെ മരണം മർദനം മൂലമെന്ന് ഹിസ്റ്റോപതോളജി റിപ്പോർട്ട്

റിപ്പോർട്ട് മഞ്ചേരി ജില്ലാ കോടതിയിൽ സമർപ്പിച്ചു

താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ മരണം മർദനം മൂലമാണെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. മഞ്ചേരി ജില്ല കോടതിയിൽ സമർപ്പിച്ച ഹിസ്റ്റോപതോളജി റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലെ പതോളജി വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിന് കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

'മരണ കാരണം ഹൃദയത്തിനേറ്റ മുറിവ്';  താമിർ ജിഫ്രിയുടെ മരണം മർദനം മൂലമെന്ന് ഹിസ്റ്റോപതോളജി റിപ്പോർട്ട്
താനൂര്‍ കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോസ്റ്റ്മോർട്ടത്തിനു ശേഷം നടത്തിയ രാസ പരിശോധന റിപ്പോർട്ട് ഈ മാസം ഏഴിന് പുറത്തുവന്നിരുന്നു. രാസ പരിശോധനയിൽ താമിർ ജിഫ്രിയുടെ ശരീരത്തിൽ മെത്താഫെറ്റമിൻ എന്ന ലഹരിയുടെ സാന്നിധ്യം കണ്ടെത്തി. ശരീരത്തിൽ മാരകമായ രീതിയില്‍ മര്‍ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ വ്യക്തമായിരുന്നു. രക്തത്തിലും മൂത്രത്തിലും മെത്താംഫെറ്റാമിന്റെ സാന്നിധ്യമുണ്ടെന്നും എന്നാൽ ഇതിന്റെ സാന്നിധ്യം മാത്രം മരണത്തിന് കാരണമാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

'മരണ കാരണം ഹൃദയത്തിനേറ്റ മുറിവ്';  താമിർ ജിഫ്രിയുടെ മരണം മർദനം മൂലമെന്ന് ഹിസ്റ്റോപതോളജി റിപ്പോർട്ട്
താനൂർ കസ്റ്റഡി മരണം; പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

എന്നാല്‍, ഹിസ്റ്റോപത്തോളജി റിപ്പോർട്ട് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകളെ പൂർണ്ണമായും സ്ഥിരീകരിക്കുന്നതല്ല. ശരീരത്തിൽ ഒന്നിലധികം മാരകമായ മുറിവുകൾ കണ്ടെത്തിയെന്നും, തലച്ചോറ്, വൃക്കകൾ, കരൾ, അഡ്രീനൽ ഗ്രന്ഥി എന്നിവയിൽ രക്തസ്രാവം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം സംഭവത്തില്‍ പ്രതികളായ പോലീസുകാർ നൽകിയിരുന്ന ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഞ്ചേരി ജില്ലാ കോടതി മാറ്റിവെച്ചു. സെപ്റ്റംബർ ഏഴിന് നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 20 ലേക്കാണ് മാറ്റിയത്.

'മരണ കാരണം ഹൃദയത്തിനേറ്റ മുറിവ്';  താമിർ ജിഫ്രിയുടെ മരണം മർദനം മൂലമെന്ന് ഹിസ്റ്റോപതോളജി റിപ്പോർട്ട്
താനൂർ കസ്റ്റഡി മരണം: താമിറിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ, 'അടിയേറ്റ് അവശനായി'

മയക്കുമരുന്നുമായി ഇന്നലെ പുലര്‍ച്ചെ 1.45ന് താനൂര്‍ ദേവധാര്‍ മേല്‍പാലത്തിന് സമീപത്ത് വെച്ചായിരുന്നു താമിര്‍ ജിഫ്രിയടങ്ങുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പുലര്‍ച്ചെ നാലരയോടെ താമിര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇക്കാര്യം പോലീസ് തന്നെയാണ് വ്യക്തമാക്കിയത്.

താമിറിന്റെ മരണത്തിന് പിന്നാലെ എസ്‌ ഐ ഉള്‍പ്പെടെ എട്ട് പോലീസുകാർ സസ്‌പെന്‍ഷനിലാണ്. എസ്‌ ഐ കൃഷ്ണലാല്‍ അടക്കം താനൂര്‍ പോലീസ് സ്‌റ്റേഷനിലെ അഞ്ച് പോലീസുകാരും കൂടാതെ കല്‍പ്പകഞ്ചേരി പോലീസ് സ്‌റ്റേഷനിലെയും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേയും ഉദ്യോഗസ്ഥരുമാണ് സസ്‌പെന്‍ഷനിലായത്. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഡിഐജിയുടെതായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in