ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് വിറപ്പിച്ചതെങ്ങനെ?

സംസ്ഥാന നേതാവായി വളർന്നതിൽ പിന്നെ കേരളം രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടി സ്വന്തം മണ്ഡലത്തിൽ വിയർത്തുപോയതിന്റെ കണക്കും കാര്യവും

ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം ഇതുവരെ ഇറക്കിയതിൽ ഏറ്റവും മൂർച്ചയേറിയ ആയുധമായിരുന്നു ജെയ്ക്ക് സി തോമസ്. 2021 ലെ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ജെയ്ക്കും ഉമ്മൻ ചാണ്ടിയും ഏറ്റുമുട്ടിയപ്പോൾ, കന്നിയങ്കത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയായിരുന്നു ഉമ്മൻ ചാണ്ടി വിജയിച്ചത്.

ഏഴ് റൗണ്ട് പിന്നിടുമ്പോള്‍ ഉമ്മൻ ചാണ്ടിയുടെ ലീഡ് രണ്ടായിരത്തോട് ചേര്‍ന്ന് നിന്നത് കോണ്‍ഗ്രസ് ക്യാമ്പിനെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒടുവിൽ കുഞ്ഞൂഞ്ഞ് വിജയിച്ചപ്പോൾ ഭൂരിപക്ഷം വെറും 9,044. അതിന് മുൻപത്തെ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയിച്ചത് 27,000ന് മേൽ ഭൂരിപക്ഷ നേടിയായിരുന്നു.

സംസ്ഥാന നേതാവായി വളർന്നതിൽ പിന്നെ കേരളം രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടി സ്വന്തം മണ്ഡലത്തിൽ വിയർത്തുപോയതെങ്ങെനെ ? ജെയ്ക്ക് സി തോമസ് എന്ന യുവനേതാവ് ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ വിറപ്പിച്ചതെങ്ങനെ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in