കണക്കുകളിൽ വിശ്വാസം അർപ്പിച്ച് ജെയ്ക്‌ സി തോമസ്

വൈകാരികതയുടെ മറവിൽ ലാഭം നേടാനുള്ള പരിശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ജെയ്കിന്റെ ആരോപണം.

കണക്കുകൾ പരിശോധിച്ചാൽ പുതുപ്പള്ളിയിൽ എൽഡിഎഫ് ഗ്രാഫ് മുകളിലേക്കാണെന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. വൈകാരികതയുടെ മറവിൽ ലാഭം നേടാനുള്ള പരിശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ജെയ്ക് ആരോപിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണക്കുകൾ പരിശോധിച്ചാൽ പുതുപ്പള്ളിയിൽ എൽഡിഎഫ് ഗ്രാഫ് മുകളിലേക്ക് പോകുന്നത് കാണാമെന്നും ജെയ്ക് ദ ഫോര്‍ത്തിനോട് പറഞ്ഞു. വൈകാരികതയുടെ മറവിൽ ലാഭം നേടാനുള്ള പരിശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിന് പിന്തുണ നൽകുന്നുണ്ടെന്നും അവർക്ക് ചില കോൺഗ്രസ് നേതാക്കളും സഹായം ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും സൃഷ്ടിക്കപ്പെടുന്ന പൊതുബോധങ്ങളെയും ആഴത്തിൽ ജനങ്ങൾ വിശകലനം ചെയ്യുമെന്നും ജെയ്ക് പ്രതകരിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in