പാലാരിവട്ടം പാലം മോഡല്‍ ഐസറിലും; ഹോസ്റ്റൽ കെട്ടിടത്തിൽ വൻ വിള്ളലുകൾ, പ്രതിക്കൂട്ടില്‍ കരിമ്പട്ടികയിലുള്ള അതേ കമ്പനി

പാലാരിവട്ടം പാലം മോഡല്‍ ഐസറിലും; ഹോസ്റ്റൽ കെട്ടിടത്തിൽ വൻ വിള്ളലുകൾ, പ്രതിക്കൂട്ടില്‍ കരിമ്പട്ടികയിലുള്ള അതേ കമ്പനി

ആറ് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള കെട്ടിടമാണ് വിദ്യാര്‍ഥികളുടെ ജീവന് പോലും ഭീഷണിയായി തുടരുന്നത്

പാലാരിവട്ടം പാലം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിലായ കമ്പനി നിർമിച്ച തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസർ)ന്റെ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിൽ. തറയിലും ഭിത്തികളിലും വൻ വിള്ളലുകൾ രൂപപ്പെട്ട കെട്ടിടം ചോര്‍ന്നൊലിക്കുകയും ചെയ്യുകയാണ്.

ആറ് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള കെട്ടിടമാണ് വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്

ആറ് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള കെട്ടിടമാണ് വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്. പാലാരിവട്ടം പാലം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് ഹോസ്റ്റല്‍ നിര്‍മിച്ചത്. 131 കോടി രൂപയ്ക്കായിരുന്നു നിര്‍മാണക്കരാര്‍. 2017 ലും 2021-ലുമായാണ് കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായത്.

ഐസർ ഹോസ്റ്റലിന്റെ ആനമുടി കെട്ടിടത്തിലെ എ, സി ബ്ലോക്കുകളിലെ കെട്ടിടങ്ങളാണ് ഏറ്റവും അധികം തകര്‍ന്നിട്ടുള്ളത്. ഭിത്തികള്‍ വിണ്ടുകീറി, കെട്ടിടത്തിന്റെ അടിഭാഗം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്. ഇ ബ്ലോക്കില്‍ വാട്ടര്‍ ടാങ്ക് ചോര്‍ന്ന് കെട്ടിടത്തിലേക്ക് വെള്ളമിറങ്ങുന്ന അവസ്ഥയുമണ്ട്.

തിരുവനന്തപുരം കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടത്തില്‍നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റാനും നിര്‍ദേശിച്ചു. എന്നാൽ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in