മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണം: എസ്എഫ്ഐഒ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണം: എസ്എഫ്ഐഒ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈകോടതി ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ഏജൻസിയുടെ അന്വേഷണം നടക്കുന്നുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം. കൊച്ചിയിലെ സിഎംആർഎൽ കമ്പനി എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പ്രതിഫലം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്തംഗമായ അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

പരാതി ബന്ധപ്പെട്ട അതോറിറ്റിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നുമാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതിയിലുള്ള എക്സാലോജിക് കമ്പനി നേട്ടം ഉണ്ടാക്കി എന്നതൊക്കെ ബന്ധപ്പെട്ട അതോറിറ്റി അന്വേഷിക്കേണ്ട വിഷയമായതിനാൽ ഇപ്പോൾ ഈ കമ്പനിക്ക് നോട്ടീസ് അയക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണം: എസ്എഫ്ഐഒ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
'പണമില്ലാത്തതിന്റെ പേരിൽ സർക്കാർ ആഘോഷം മുടങ്ങുന്നുണ്ടോ'? മറിയക്കുട്ടിയുടെ ഹർജിയില്‍ വിമർശനവുമായി ഹൈക്കോടതി

അന്വേഷണഘട്ടത്തിൽ ഗൗരവമുള്ള വിവരങ്ങൾ ലഭിച്ചാൽ ഹർജിയിലെ അന്തിമ തീരുമാനത്തിന് മുമ്പ് എക്സാലോജിക് കമ്പനി, മുഖ്യമന്ത്രി, മകൾ വീണ എന്നിവർക്ക് നോട്ടീസ് നൽകേണ്ടതുണ്ടോ എന്ന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. അന്വേഷണം ആവശ്യപ്പെടുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ മാത്രമേ ഹർജിക്ക് പ്രസക്തിയുള്ളൂവെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സിഎംആർഎല്ലിന്റെ വാദം. പരാതി നൽകിയതിന് പിന്നാലെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് ഹർജി ജനുവരി 15-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

ഇതിനിടെ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈകോടതി ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി (സിഎംആർഎൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പുനപരിശോധന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് പരിഗണനയിലിരിക്കെ ഹരജിക്കാരൻ മരണപ്പെട്ടിരുന്നു.

മുഖ്യമന്ത്രി, മകൾ വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവർ സിഎംആർഎൽ കമ്പനിയിൽ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയെന്ന ആരോപണമാണ് ഹരജിയിൽ ഉന്നയിക്കുന്നത്.

logo
The Fourth
www.thefourthnews.in