ജിഎസ്ടി കുരുക്കിൽ ഐഎംഎ;
ജപ്തി നടപടികൾ ഒഴിവാക്കാൻ സംഘടന ഹൈക്കോടതിയെ സമീപിച്ചു

ജിഎസ്ടി കുരുക്കിൽ ഐഎംഎ; ജപ്തി നടപടികൾ ഒഴിവാക്കാൻ സംഘടന ഹൈക്കോടതിയെ സമീപിച്ചു

ഐഎംഎ കേരളഘടകത്തിന്റെ സേവനങ്ങളും വരുമാനസ്രോതസുകളും സ്വത്ത് വിവരങ്ങളും സംബന്ധിച്ച് സെൻട്രൽ ജിഎസ്ടി ഇൻ്റലിജൻസ് അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഹർജി

കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിൽ 50 കോടിയോളം രൂപ ജിഎസ്ടി കുടിശ്ശിക വരുത്തിയെന്ന കേന്ദ്ര ജിഎസ്ടി ഇൻ്റലിജൻസിൻ്റെ കണ്ടെത്തലിനെ തുടർന്ന് ജപ്തി നടപടികൾ ഒഴിവാക്കാൻ കേരള ഹൈക്കോടതിയെ സമീപിച്ച് ഐഎംഎ കേരള ഘടകം.കഴിഞ്ഞ ആഴ്ച ഫയൽ ചെയ്ത ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.

പ്രൊഫഷണൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കേരള ഘടകത്തിന്റെ സേവനങ്ങളും സ്വത്ത് വിവരങ്ങളും വരുമാന മാർഗങ്ങളും സംബന്ധിച്ച് കഴിഞ്ഞ നവംബറിലാണ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ അന്വേഷണം തുടങ്ങിയത്.കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിലായി 50 കോടിരൂപ ഐഎംഎ ജിഎസ്ടി കുടിശിക വരുത്തിയതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഡിജിജിഐയുടെ തുടർച്ചയായ നോട്ടീസുകൾക്കൊടുവിലാണ് ഐഎംഎ ജിഎസ്ടി രജിസ്ട്രേഷൻ പോലും എടുത്തത്

2017ലെ കേന്ദ്ര ചരക്ക് സേവന നികുതി പ്രകാരവും കേരള ചരക്ക് സേവന നികുതി പ്രകാരവും സംഘടന സ്വമേധയാ അടയ്ക്കേണ്ട ജിഎസ്ടി തുക അടയ്ക്കാതെ കുടിശ്ശിക വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞവർഷം നവംബർ 21,22 തീയതികളിലാണ് ഐഎംഎ കേരള ഘടകത്തിന്റെ വിവിധ സാമ്പത്തിക സുരക്ഷാ പദ്ധതികളുടെ സെക്രട്ടറിമാർക്ക് ഡിജിജിഐ നോട്ടീസ് അയക്കുന്നത്.

ഐഎംഎയുടെ പ്രവർത്തനങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതല്ലെന്നും ഇനി അഥവാ ജിഎസ്ടി വ്യവസ്ഥകൾ സംഘടനയ്ക്ക് ബാധകമാവുകയാണെങ്കിൽ നിയമോപദേശം ലഭിച്ച ശേഷം തുക അടയ്ക്കുമെന്നും ഐഎംഎ ഡിജിജിഐയ്ക്ക് മറുപടി നൽകി.

ഡിസംബർ മാസത്തിൽ സംഘടനയുടെ രജിസ്ട്രേഷൻ ,ബൈലോ,ആദായ നികുതി റിട്ടേൺ എന്നിവ സംബന്ധിച്ച വിവരങ്ങൾ തേടി ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവന് ഡിജിജിഐ സമൻസ് അയച്ചു.അവയെല്ലാം ഹാജരാക്കിയെങ്കിലും ഐഎംഎയുടെ പ്രവർത്തനങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതല്ലെന്നും ഇനി അഥവാ ജിഎസ്ടി വ്യവസ്ഥകൾ സംഘടനയ്ക്ക് ബാധകമാവുകയാണെങ്കിൽ നിയമോപദേശം ലഭിച്ച ശേഷം തുക അടയ്ക്കുമെന്നും കഴിഞ്ഞ മാർച്ച് 20ന് ഐഎംഎ ഡിജിജിഐയ്ക്ക് മറുപടി നൽകി.

ഐഎംഎയുടെ വിവിധ ധനസഹായ ക്ഷേമ ,പെൻഷൻ, സാമൂഹ്യ സുരക്ഷാപദ്ധതികളുടെവിവരങ്ങൾ തേടി വീണ്ടും നോട്ടീസ് ലഭിച്ചതിനെ തുടർന്ന് മെയ് മാസത്തിൽ ഓഫീസ് ഭാരവാഹികൾ ഡിജിജിഐയ്ക്ക് മുന്നിൽ വിവരങ്ങൾ ഹാജരാക്കി

ഡിജിജിഐയുടെ നിലവിലെ വിലയിരുത്തൽ പ്രകാരം 50 കോടിയോളംവരും ഐഎംഎ കേരള ഘടകത്തിന്റെ ജിഎസ്ടി ബാധ്യത

സോഷ്യൽ സെക്യൂരിറ്റി സ്കീം,പ്രൊഫഷണൽ ഡിസെബിലിറ്റി സപ്പോർട്ട് സ്കീം,പ്രൊഫഷണൽ പ്രൊട്ടക്ഷൻ സ്കീം,കേരള ഹെൽത്ത് സ്കീം എന്നിവയാണ് ഐഎംഎ കേരള ഘടകത്തിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികൾ.ഇതുകൂടാതെ പെൻഷൻ സ്കീം,മ്യൂച്ചൽ ബെനിഫിറ്റ് സ്കീം പേഷ്യൻ്റ കെയർ സ്കീം എന്നിവയുമുണ്ട്.അംഗങ്ങളായ ഡോക്ടർമാർ ആരെങ്കലും പെട്ടെന്ന് മരണപ്പെട്ടാലോ ആരെങ്കിലും നിയമപരമായ ബാധ്യതകളിൽപ്പെട്ടാലോ മറ്റ് പരാധീനതകളിൽപ്പെട്ടാലോ ആ കുടുംബങ്ങളെ സഹായിക്കാനുള്ള സാമ്പത്തിക പദ്ധതികളുമുണ്ട്.

ഇവയ്ക്കൊന്നും തന്നെ നാളിതുവരെ ഐഎംഎ ജിഎസ്ടി അടച്ചിട്ടില്ല.മാത്രമല്ല മഞ്ചേരി.ചാലക്കുടി എന്നിവിടങ്ങളിലുള്ള ഫ്ലാറ്റ് പദ്ധതികൾക്കും ജിഎസ്ടി അടച്ചിട്ടില്ല എന്നാണറിയുന്നത്.ഡിജിജിഐയുടെ നിലവിലെ വിലയിരുത്തൽ പ്രകാരം 50 കോടിയോളംവരും ഐഎംഎ കേരള ഘടകത്തിന്റെ ജിഎസ്ടി ബാധ്യത. ജില്ലാഘടകങ്ങളുടെ ബാധ്യത കൂടി പരിഗണിക്കുമ്പോൾ ഈ തുക ഇനിയും ഉയരാനാണ് സാധ്യത.ഇതുമായി ബന്ധപ്പെട്ട് ഡിജിജിഐയുടെ പരിശോധന തുടരുകയാണെന്ന് അഡീഷണൽ കമ്മീഷണർ നാസർ ഖാൻ ദ ഫോർത്തിനോട് വ്യക്തമാക്കി.

ജിഎസ്ടി പരിധിയിൽ ഐഎംഎ ഉൾപ്പെടില്ലെന്ന വാദങ്ങളും എന്നും റിട്ട് ഹർജിയിൽ അക്കമിട്ട് നിരത്തുന്നുണ്ട്.''ഹർജിയുടെ പകർപ്പ് ദ ഫോർത്തിന് ലഭിച്ചു.

ജിഎസ്ടി നിയമത്തിൽ സ്വത്തുവകകൾ ജപ്തി ചെയ്യാൻ വ്യവസ്ഥയുള്ളതിനാൽ ആ നടപടി ഒഴിവാക്കാൻ മുൻകൂറായി കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഐഎംഎ കേരള ഘടകം. ജിഎസ്ടി പരിധിയിൽ ഐഎംഎ ഉൾപ്പെടില്ലെന്ന വാദങ്ങളും എന്നും റിട്ട് ഹർജിയിൽ അക്കമിട്ട് നിരത്തുന്നുണ്ട്.''ഹർജിയുടെ പകർപ്പ് ദ ഫോർത്തിന് ലഭിച്ചു.

ചാരിറ്റബിൾ ഓർഗനൈസേഷൻ ആക്ട് പ്രകാരമാണ് സംഘടനയുടെ രൂപീകരണമെന്നും ലാഭേച്ഛ കൂടാതെയാണ് സംഘടനയുടെ പ്രവർത്തനമെന്നും ഐഎംഎ ഹർജിയിൽ പറയുന്നു.

നിയമപരമായി ജിഎസ്ടി അടയ്ക്കാൻ തയ്യാറാണെന്നും എന്നാൽ ജിഎഎസ്ടി കുടിശ്ശിക സംബന്ധിച്ച് ഡിജിജിഐ ഇതുവരെയും നോട്ടീസൊന്നും നൽകിയിട്ടില്ലെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോക്ടർ ജോസഫ് ബെനവൻ ദി ഫോർത്തിനോട് പറഞ്ഞു.''സ്വത്തുവകകൾ ജപ്തി നടപടി ഒഴിവാക്കാനാണ് ഹൈക്കോടതിയെ മുൻകൂറായി സമീപിച്ചത്'',അദ്ദേഹം കൂട്ടിച്ചേർത്തു.

''സ്വത്തുവകകൾ ജപ്തി ചെയ്യുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയെ മുൻകൂറായി സമീപിച്ചത്'',അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ജൂൺ 19ന് ഡിജിജിഐയിൽ നിന്ന് തുടർ നോട്ടീസ് ലഭിച്ചതിന് പിന്നാലെ മാത്രമാണ് ഐഎംഎ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തത്. ജൂൺ 23ന് ഓഫീസ് മന്ദിരങ്ങളടക്കമുള്ള സ്വത്ത് വകകളുടെ വിശദാംശങ്ങൾ തേടി ഡിജിജിഐ വീണ്ടും ഐഎംഎയ്ക്ക് കത്തയച്ചു.ഈ സാഹചര്യത്തിലാണ് നടപടികൾ ഒഴിവാക്കാൻ സംഘടന ഹൈക്കോടതിയെ സമീപിച്ചത്.ഹർജിയിൽ അന്തിമ വിധി വരുന്നതുവരെ ജപ്തി നടപടികൾ ഒഴിവാക്കണമെന്നാണ് ഐഎംഎയുടെ ആവശ്യം.

logo
The Fourth
www.thefourthnews.in