സിനിമാ മേഖലയിലെ പണമിടപാട്; എംഎല്‍എ ശ്രീനിജനെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ്

സിനിമാ മേഖലയിലെ പണമിടപാട്; എംഎല്‍എ ശ്രീനിജനെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ്

നിര്‍മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് പിവി ശ്രീനിജനെ ചോദ്യം ചെയ്തത്

സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട സംഭവത്തില്‍ എംഎല്‍എ പിവി ശ്രീനിജനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. സിനിമാ നിര്‍മാതാക്കളുടെയും താരങ്ങളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോഴാണ് ശ്രീനിജനെതിരായ തെളിവുകൾ ലഭിക്കുന്നത്. ഒരു നിര്‍മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിൽ ശ്രീനിജനുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു.

നിര്‍മാതാവിന് ഒന്നരക്കോടി രൂപ നല്‍കി പലിശയായി മൂന്നര കോടിയോളം കൈപ്പറ്റി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീനിജനെ ചോദ്യം ചെയ്തത്

നിര്‍മാതാവിന് ഒന്നരക്കോടി രൂപ നല്‍കി പലിശയായി മൂന്നര കോടിയോളം കൈപ്പറ്റി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാനത്തില്‍ നാലു മണിക്കൂറാണ് ഇന്ന് ശ്രീനിജനെ ചോദ്യം ചെയ്തത്. എറണാകുളം കുന്നത്ത് നാട് എംഎല്‍എയാണ് പിവി ശ്രീനിജന്‍.

logo
The Fourth
www.thefourthnews.in