'കൊറോണ രക്ഷക് പോളിസി' ക്ലെയിം നിരസിച്ചു; ഉപഭോക്താവിന് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

'കൊറോണ രക്ഷക് പോളിസി' ക്ലെയിം നിരസിച്ചു; ഉപഭോക്താവിന് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയോടാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായ 'കൊറോണ രക്ഷക് പോളിസി'യില്‍ ചേര്‍ന്നതിന് ശേഷം ക്ലെയിം നിരസിക്കപ്പെട്ട പോളിസി ഉടമക്ക് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ കെ ആര്‍ പ്രസാദിന് നഷ്ടപരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം.

ബ്രോങ്കൈറ്റിസ് ആസ്ത്മ' എന്ന രോഗാവസ്ഥ മറച്ചുവെച്ച് പോളിസി ഉപാധികള്‍ ലംഘിച്ചതിനാലാണ് ക്ലെയിം നിഷേധിച്ചതെന്ന് ഇന്‍ഷുറന്‍സ് കമ്പനി

2020 ജൂലൈ മാസത്തിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ 'കൊറോണ രക്ഷക് പോളിസി'യില്‍ ചേര്‍ന്നത്. 2021 ജനുവരി മാസത്തില്‍ പരാതിക്കാരന് കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയും നാല് ദിവസം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായി ചികിത്സിക്കുകയും ചെയ്തു. എന്നാല്‍ ചികിത്സാ ഇനത്തില്‍ ചെലവായ തുകയുടെ ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനി നിരസിക്കുകയാണ് ഉണ്ടായത്.

'ബ്രോങ്കൈറ്റിസ് ആസ്ത്മ' എന്ന അസുഖം ഉണ്ടെന്ന വിവരം പോളിസി ഉടമ മറച്ചുവെച്ചു എന്ന കാരണം പറഞ്ഞാണ് ക്യാഷ് ലെസ്സ് ക്ലെയിം നിരസിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോതൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

'കൊറോണ രക്ഷക് പോളിസി' ക്ലെയിം നിരസിച്ചു; ഉപഭോക്താവിന് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ഏതാണ് അസമയം? വെടിക്കെട്ട് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്, സമയം വ്യക്തമാക്കണമെന്ന് ബിജെപി

'ബ്രോങ്കൈറ്റിസ് ആസ്ത്മ' എന്ന രോഗാവസ്ഥ മറച്ചുവെച്ച് പോളിസി ഉപാധികള്‍ ലംഘിച്ചതിനാലാണ് ക്ലെയിം നിഷേധിച്ചതെന്ന് ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ ബോധിപ്പിച്ചു. ഇന്‍ഷുറന്‍സ് കമ്പനി ഹാജരാക്കിയ ഡിസ്ചാര്‍ജ് സമ്മറിയില്‍ 'ബ്രോങ്കൈറ്റിസ് ആസ്ത്മ' ഉണ്ടെന്ന സൂചന മാത്രമാണെന്നും, സംശയരഹിതമായ നിഗമനമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഉപഭോക്താവ് പോളിസി നിബന്ധനകള്‍ ലംഘിച്ചു എന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദങ്ങള്‍ നിരാകരിക്കുകയും കമ്പനിയുടേത് അധാര്‍മിക വ്യാപാര രീതിയാണെന്ന് വിലയിരുത്തുകയും ചെയ്തു.

'കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ക്കും വര്‍ധിച്ച ചികിത്സ ചെലവിനും ആശ്വാസമാകും എന്ന വാഗ്ദാനത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കോവിഡ് സ്‌പെഷ്യല്‍ പോളിസികള്‍ അവതരിപ്പിച്ചത്. എന്നാല്‍ കേവലം സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പോളിസികളില്‍ ചേര്‍ന്ന ഉപഭോക്താക്കളുടെ അര്‍ഹതപ്പെട്ട ചികിത്സാ ആനുകൂല്യം നിഷേധിക്കുന്ന നിലപാട് അനുവദിക്കാനാവില്ല.

ഇത്തരം പ്രവര്‍ത്തികള്‍ നിയമവിരുദ്ധം മാത്രമല്ല മനുഷ്യത്വരഹിതവും കൂടിയാണെന്ന് വിലയിരുത്തിയ കമ്മീഷന്‍, പരാതിക്കാരന് നിരസിക്കപ്പെട്ട ക്ലെയിം തുകയായ 1,00,000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും 30 ദിവസത്തിനകം നല്‍കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കറ്റ് ടോം ജോസഫ് ഹാജരായി.

logo
The Fourth
www.thefourthnews.in