കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടർ; ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിന് താത്കാലിക ചുമതല

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടർ; ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിന് താത്കാലിക ചുമതല

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന/ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നത്

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ താത്കാലിക ഡയറക്ടറെ നിയമിച്ചു. വിവാദങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തില്‍ ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്ക് ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിന് ആണ് താൽക്കാലിക ചുമതല നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന/ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണ് താത്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നത്. പുതിയ ഡയറക്ടറെ നിയമിച്ച വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് അറിയിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെ 50 ദിവസത്തിലേറെയായി തുടര്‍ന്നുവന്നിരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു. പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുവെന്നും എത്രയും പെട്ടെന്ന് ഡയറക്ടറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. നിലവിലുള്ള സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സോഷ്യലിസ്റ്റ് ജസ്റ്റിസ് കമ്മിറ്റി, അക്കാദമിക് സമിതി എന്നിവ രൂപികരിക്കാനും ധാരണയായി. ഉന്നതത അന്വേഷണ കമ്മീഷൻ നിർദ്ദേശം വിദ്യാർത്ഥികളുമായി ചര്‍ച്ച ചെയ്ത് ധാരണയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് താത്കാലികമായി ഡയക്ടറെ നിയമിച്ചത്.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടർ; ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിന് താത്കാലിക ചുമതല
മുന്‍ ഡയറക്ടര്‍ക്ക് പിന്തുണ; കെ ആർ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി: ഡീൻ ഉൾപ്പടെ 8 പേർ രാജിവെച്ചു

വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 8 ജീവനക്കാർ കൂട്ടരാജി സമർപ്പിച്ചിരുന്നു. ഇന്ന് ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയായിരുന്നു ജീവനക്കാരുടെ നടപടി. ഡയറക്ടര്‍ ശങ്കര്‍ മോഹനനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ രാജിവച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടന്നിരുന്ന വിദ്യാർത്ഥി സമരത്തിൽ ശങ്കർ മോഹനെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിട്ടുള്ളവരാണ് രാജി വെച്ചിട്ടുള്ള എട്ട് പേരും. ഇവർ മുൻപ് കെ ആർ നാരായൺ സംരക്ഷണ സമിതി എന്ന പേരിൽ സമിതി രൂപീകരിക്കുകയും പ്രശ്നങ്ങളെ സംബന്ധിച്ച ഒരു വിശദമായ റിപ്പോർട്ട് നേരത്തെ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടർ; ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിന് താത്കാലിക ചുമതല
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍പ്പായി; അടൂരുമായി സഹകരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍

ഡീൻ ചന്ദ്രമോഹനൻ നായർക്ക് പുറമെ ഫൗസിയ ഫാത്തിമ ( സിനിമാറ്റോഗ്രഫി ) , വിനോദ് പി എസ് (ഓഡിയോ ), നന്ദകുമാർ മേനോൻ (സിനിമാറ്റോഗ്രഫി) , ബാബാനി തമൂലി ( അസിസ്റ്റന്റ് പ്രൊഫസ്സർ) , സന്തോഷ് കുമാർ ( പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്) , അനിൽ കുമാർ ( അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ) തുടങ്ങിയവരാണ് രാജിവച്ച് മറ്റുള്ളവര്‍.

logo
The Fourth
www.thefourthnews.in