നിപ: അനുഭവങ്ങൾ പാഠങ്ങളാക്കാം; അതിജീവിക്കാം

നിപയെ ആദ്യമായി അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ശൂന്യതയില്‍ നിന്നാണ് പ്രതിരോധം കെട്ടിപ്പടുത്തതെന്ന് പറയുന്നു ഡോ. ആര്‍ എല്‍ സരിത

കേരളം മറ്റൊരു നിപാ ഭീതിയിലൂടെ കടന്നുപോകുകയാണ്. മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ ആര്‍ എല്‍ സരിത നിലവിലെ നമ്മുടെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് സംസാരിക്കുന്നു. നിപയെ ആദ്യമായി അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ശൂന്യതയില്‍ നിന്നാണ് പ്രതിരോധം കെട്ടിപടുത്തതെന്ന് പറയുന്നു ആര്‍ എല്‍ സരിത. കോവിഡ് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും അവർ വ്യക്തമാക്കുന്നു.

നിപ: അനുഭവങ്ങൾ പാഠങ്ങളാക്കാം; അതിജീവിക്കാം
നിപ ജാഗ്രതയില്‍ കോഴിക്കോട്, കൂടുതല്‍ നിയന്ത്രണങ്ങള്‍; നാളെ സര്‍വകക്ഷിയോഗം

നിപാ ആവര്‍ത്തിക്കുന്നത് സംവിധാനത്തിന്റെ വീഴ്ചയല്ലെന്നും നിപ ഒരു സുനോട്ടിക് അസുഖമാണെന്നും അത് പകരുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ചോ അല്ലെങ്കില്‍ പകരാനിടയുണ്ട് എന്നത് സംബന്ധിച്ചോ മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ സരിത വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in