സഞ്ചരിക്കുന്ന ജനകീയ കോടതിയാണ് ഉമ്മന്‍ ചാണ്ടി: ജെയ്ക് സി തോമസ്

സഞ്ചരിക്കുന്ന ജനകീയ കോടതിയാണ് ഉമ്മന്‍ ചാണ്ടി: ജെയ്ക് സി തോമസ്

ഉമ്മന്‍ ചാണ്ടിയുമായുള്ള രാഷ്ട്രീയ പോരാട്ടം, വ്യക്തി ബന്ധം തുടങ്ങിയവ പങ്കുവച്ച് ജെയ്ക് സി തോമസ്

ഉമ്മന്‍ ചാണ്ടിയുമായുള്ള രാഷ്ട്രീയ പോരാട്ടത്തെക്കുറിച്ചും വ്യക്തി ബന്ധത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് ജെയ്ക് സി തോമസ്. താന്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് പിണറായി വിജയന്‍ പറഞ്ഞ 'സഞ്ചരിക്കുന്ന കോടതി'എന്ന വിശേഷണം ഏറ്റവും കൂടുതല്‍ യോജിക്കുന്ന നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹത്തെ ആദരണീയനാക്കുന്നത് രാഷ്ട്രീയത്തിലെ അനുഭവ സമ്പത്തെന്നും ജെയ്ക് ''ദ ഫോര്‍ത്തി'നോട് പറഞ്ഞു.

ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്ന പുതുപ്പള്ളിയെ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമാക്കി മാറ്റാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചുവെന്നും ജെയ്ക് പറയുന്നു.

വ്യക്തിജീവിതത്തിലും ഉമ്മന്‍ ചാണ്ടിയോട് അടുത്ത ബന്ധം പുലര്‍ത്താന്‍ ജെയ്ക്കിന് സാധിച്ചിരുന്നു. തന്റെ വിവാഹ പന്തലില്‍ നേരിട്ടെത്തിയതും 'തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ലഭിച്ച മികച്ച എതിരാളി' എന്ന് ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചതും ജെയ്ക് ഓര്‍ത്തെടുക്കുന്നു.

logo
The Fourth
www.thefourthnews.in