സികെ നാണുവിന്റെ നേതൃത്വത്തിലുള്ള ദേശീയ നിർവാഹക സമിതി യോഗത്തെ തള്ളി മാത്യു ടി തോമസ്; ജെഡിഎസിൽ പുതിയ പ്രതിസന്ധി

സികെ നാണുവിന്റെ നേതൃത്വത്തിലുള്ള ദേശീയ നിർവാഹക സമിതി യോഗത്തെ തള്ളി മാത്യു ടി തോമസ്; ജെഡിഎസിൽ പുതിയ പ്രതിസന്ധി

സി കെ നാണു 15ന് വിളിച്ചുചേർത്ത ദേശീയ നിർവാഹ സമിതി യോഗവുമായി കേരളഘടകത്തിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്

ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട ജനതാദൾ (സെക്യുലർ) നിലപാടിനെതിരെ ദേശീയ വൈസ് പ്രസിഡന്റായ സികെ നാണുവിന്റെ നേതൃത്വത്തിൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ സംസ്ഥാന കമ്മിറ്റി. സി കെ നാണു 15ന് വിളിച്ചുചേർത്ത ദേശീയ നിർവാഹ സമിതി യോഗവുമായി കേരളഘടകത്തിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു.

തിരുവനന്തപുരം വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തിലേക്ക് കര്‍ണാടക സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവെഗൗഡ പുറത്താക്കിയ സി എം ഇബ്രാഹിം അടക്കമുള്ള നേതാക്കൾക്കും ക്ഷണമുണ്ട്. കേരളത്തിൽനിന്നുള്ള ഒരുവിഭാഗവും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

സികെ നാണുവിന്റെ നേതൃത്വത്തിലുള്ള ദേശീയ നിർവാഹക സമിതി യോഗത്തെ തള്ളി മാത്യു ടി തോമസ്; ജെഡിഎസിൽ പുതിയ പ്രതിസന്ധി
ബോൺസായ് പോലെ വളർച്ച മുരടിച്ച ജെഡിഎസ്

ജെഡിഎസ് തങ്ങളാണെന്ന് സ്ഥാപിക്കാനും ദേവെഗൗഡയ്ക്കും മകനും കർണാടക സംസ്ഥാന അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിക്കുമെതിരെ നടപടി കൈക്കൊള്ളാനും ലക്ഷ്യമിട്ടാണ് സികെ നാണുവിന്റെയും സി എം ഇബ്രാഹിമിന്റെയും നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ശ്രമമെന്നാണ് സൂചന. അതേസമയം, ദേവെഗൗഡയ്‌ക്കെതിരായ നീക്കം സംസ്ഥാന കമ്മിറ്റിക്കെതിരെ നടപടിക്ക് ഇടയാക്കുമെന്ന് കണ്ടാൻ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻ കുട്ടിയും നേതൃത്വം നൽകുന്ന വിഭാഗം യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിവരം.

15ന് കോവളത്താണ് സികെ നാണുവിന്റെ നേതൃത്വത്തിൽ ദേശീയ നിർവാഹക സമിതി യോഗം നിശ്ചയിച്ചിരിക്കുന്നത്

''ബിജെപിയുമായി കൂട്ടുചേരുമെന്ന് ദേശിയ അധ്യക്ഷൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചശേഷം ക്ടോബറിൽ ഒരു തവണ സംസ്ഥാന നിർവാഹക സമിതിയും രണ്ട് തവണ സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു ദേശീയ നിർവാഹക സമിതി യോഗം വിളിക്കുവാൻ ആ യോഗങ്ങളിൽ ആരും ആവശ്യപ്പെട്ടിരുന്നില്ല. യോഗം വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല,'' മാത്യു ടി തോമസ് പ്രസ്താവനയിൽ അറിയിച്ചു.

Attachment
PDF
mtt jds 131123.pdf
Preview

കേരളത്തിൽനിന്നുള്ള ദേശീയ നിർവാഹക സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് പറയുന്ന പ്രസ്താവന, മറ്റു പാർട്ടി പ്രവർത്തകരോട് യോഗത്തിൽ പങ്കെടുക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.

15ന് കോവളത്താണ് സികെ നാണുവിന്റെ നേതൃത്വത്തിൽ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നത്. ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായത് അംഗീകരിക്കാത്ത നേതാക്കളെ യോഗത്തില്‍ പങ്കെടുപ്പിച്ച് യഥാർഥ ജെഡിഎസ് തങ്ങളാണെന്ന് സ്ഥാപിക്കാനാണ് സികെ നാണുവിനൊപ്പമുള്ളവരുടെ ശ്രമം.

സികെ നാണുവിന്റെ നേതൃത്വത്തിലുള്ള ദേശീയ നിർവാഹക സമിതി യോഗത്തെ തള്ളി മാത്യു ടി തോമസ്; ജെഡിഎസിൽ പുതിയ പ്രതിസന്ധി
അതിജീവനത്തിനായി ജെഡിഎസ്; ഗുണം ചെയ്യുമോ ബിജെപി ബാന്ധവം?

ജെഡിഎസിന്റെ സംസ്ഥാന ഘടകങ്ങളില്‍ ഭൂരിഭാഗവും ബിജെപി സഖ്യത്തിന് എതിരാണെന്നാണ് നാണു വിഭാഗം അവകാശപ്പെടുന്നത്, ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന ജെഡിഎസിന്റെ നിലപാടുകള്‍ക്കെതിരാണ് ഇപ്പോഴത്തെ കര്‍ണാടക ഘടകത്തിന്റെ ബിജെപി ബന്ധമെന്നും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും മുന്‍പ് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ദേശീയ നിർവാഹക സമിതി യോഗം വിളിച്ചുകൊണ്ടുള്ള കത്തില്‍ സി കെ നാണു ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി ബന്ധത്തില്‍ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനം എടുത്തിട്ടില്ലെന്നാണ് സികെ നാണുവിനൊപ്പമുള്ളവർ പറയുന്നത്.

logo
The Fourth
www.thefourthnews.in